പുതിയ എ ടി എം തട്ടിപ്പു വിദ്യയുമായി സൈബർ കള്ളന്മാർ; ഇരകൾ കൂടുതലും ഡൽഹിയിൽ 

October 21, 2017, 3:46 pm
 പുതിയ എ ടി എം തട്ടിപ്പു വിദ്യയുമായി സൈബർ കള്ളന്മാർ; ഇരകൾ കൂടുതലും ഡൽഹിയിൽ 
Business News
Business News
 പുതിയ എ ടി എം തട്ടിപ്പു വിദ്യയുമായി സൈബർ കള്ളന്മാർ; ഇരകൾ കൂടുതലും ഡൽഹിയിൽ 

പുതിയ എ ടി എം തട്ടിപ്പു വിദ്യയുമായി സൈബർ കള്ളന്മാർ; ഇരകൾ കൂടുതലും ഡൽഹിയിൽ 

ബാങ്ക് അക്കൗണ്ടിലെ പണം എ ടി എമ്മിൽ നിന്ന് പിൻവലിച്ചതായി കാണിച്ചു ചോർത്തുന്നതിനുള്ള നൂതനതട്ടിപ്പു വിദ്യകളുമായി സൈബർ കള്ളന്മാർ രംഗത്ത്. സ്പൂഫിങ് എന്ന അത്യാധുനിക സൈബർ വിദ്യയുമായാണ് തട്ടിപ്പുകാർ രംഗത്തു വന്നിരിയ്ക്കുന്നത്. സ്പൂഫിങ് ഉപയോഗിച്ച് ഒ.ടി.പി സംവിധാനമില്ലാതെയാണ് കള്ളന്മാർ പണം പിൻവലിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ പണം നഷ്ടപ്പെട്ടത് അഞ്ചിലധികം പേർക്ക്.

അക്കൗണ്ടിൽ നിന്ന് എ ടി എം വഴി പണം പിൻവലിച്ചതായി മെസ്സേജ് വരുമ്പോഴാണ് അക്കൗണ്ടുടമകൾ ഞെട്ടലോടെ കാര്യം അറിയുന്നത്. തങ്ങൾ ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലത്തെ എ ടി എമ്മുകളിൽ നിന്നും പണം പിൻവലിച്ചതായാണ് സന്ദേശം. കാർഡ് ബ്ലോക്ക് ചെയ്യാൻ ബാങ്കിനെ അറിയിച്ച ശേഷവും പണം പിൻവലിക്കപെട്ടതായി മനസിലാക്കുന്നു. ഇതിനു ബാങ്ക് അധികൃതർക്ക് വ്യക്തമായ മറുപടി നല്കാൻ കഴിയുന്നില്ല. കാർഡ് ബ്ലോക്ക് ചെയ്യുന്നത് ആക്ടിവേറ്റ് ആകാൻ കുറച്ചു സമയം വേണ്ടി വരുന്നു. ഇത് അറിയാവുന്ന തട്ടിപ്പുകാർ മിനിറ്റുകളുടെ ഇടവേളകളിൽ വീണ്ടും പണം ചോർത്തുകയാണ് ചെയ്യുന്നത്.

നഷ്ടപ്പെട്ടത്അത്രയും  വലിയ സംഖ്യയും. രാത്രി പന്ത്രണ്ടു മണിയ്ക്കുശേഷമാണ് മിക്കവരുടെയും പണം നഷ്ട്ടപ്പെട്ടിരിയ്ക്കുന്നത്. എ.ടി.എം കാർഡ് ഉപയോഗിക്കാതെയാണ് പണം പിൻവലിച്ചത്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചെങ്കിലും പണം നഷ്ടപ്പെട്ടെന്ന് പറയുന്ന സമയത്ത് ആരും എ.ടി.എമ്മിൽ പ്രവേശിച്ചതായി കണ്ടെത്തിയിട്ടുമില്ല.

പണം നഷ്ട്ടപ്പെട്ടതറിഞ്ഞ് ഉപഭോക്താവ് കാർഡ് ബ്ലോക്ക് ചെയ്യാൻ അപേക്ഷ സമർപ്പിച്ചെങ്കിലും രണ്ടാമതും പണം നഷ്ടപ്പെടുകയായിരുന്നു. എന്നാൽ കാർഡ് ബ്ലോക്ക് ചെയ്യാൻ അപേക്ഷ സമർപ്പിച്ചാലും സിസ്റ്റം അപ്ഡേറ്റ് ആവാൻ അരമണിക്കൂർ വരെ താമസമുണ്ടാകുമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. 

തിരുവനന്തപുരത്ത് എ ടി എം തട്ടിപ്പുകൾ വ്യാപകമായതിനു ശേഷമാണ് ബാങ്കുകൾ ചിപ്പ് ഘടിപ്പിച്ചുള്ള എ.ടി.എം കാർഡുകൾ പുറത്തിറക്കിയത്. എന്നാൽ എ.ടി.എം മുഖേന അല്ലാതെയും പണം തട്ടുന്ന ഇപ്പോഴത്തെ ഈ സംഭവം ഞെട്ടിക്കുന്നതാണ്.

നോട്ടു നിരോധനത്തിന് ശേഷം ഓൺലൈൻ ട്രാൻസാക്ഷൻ വർധിച്ചിരുന്നു അതിനുശേഷം സൈബർ തട്ടിപ്പും വർധിച്ചു. തട്ടിപ്പ് നടന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ ബാങ്കുകൾക്ക് ഇതുവരെയായിട്ടില്ല.

സൈബർ വിദഗ്ധർ പോലും ഇത്തരം ഒരു തട്ടിപ്പ് ആദ്യമായാണ് മനസിലാക്കുന്നത്. എ. ടി. എമ്മിൽ കയറാതെ തന്നെ എ. ടി എം മുഖേന പണം പിൻവലിക്കപ്പെടുന്നത് ഇവരെ ഞെട്ടിച്ചിരിക്കുകയാണ്. ഓരോ ഇടപാടും തത്സമയം രേഖപ്പെടുത്തി മെസ്സേജ് നൽകുന്ന ബാങ്കിന്റെ പ്രധാന സെർവറിൽ തട്ടിപ്പുകാർ നുഴഞ്ഞു കയറി എന്നാണ്ഇതിൽ നിന്നും മനസിലാക്കേണ്ടത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.