ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; നവാസ് മീരാന് ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം 

July 21, 2017, 11:12 am
ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; നവാസ് മീരാന് ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം 
Business News

ധനം ബിസിനസ്എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നവാസ് എം.മീരാന് ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. മിലന്‍ ഡിസൈന്‍ മാനേജിംഗ് ഡയറക്റ്റര്‍ ഷേര്‍ളി റെജിമോനെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയറായും തെരഞ്ഞെടുത്തു.

ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത് പ്രഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും അഗ്‌പ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും സബിന്‍സ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.മുഹമ്മദ് മജീദ് എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും അര്‍ഹരായി.

ജൂലൈ 28ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചടങ്ങില്‍ 'മാനേജിംഗ് ചേഞ്ച് ഇന്‍ എ ഡിസ്‌റപ്റ്റീവ് വേള്‍ഡ്' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സമ്മിറ്റില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിശിഷ്ടാതിഥിയാകും. ഓക്‌സ്‌ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസ് സിഇഒ മയൂര്‍ ടി. ദലാല്‍, പ്രൊഫ. എം.എസ് പിള്ള എന്നിവരും ചടങ്ങില്‍ പ്രഭാഷണം നടത്തും.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ്, സൗത്ത് ഇന്ത്യ ബാങ്കിന്റെ മുന്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഡോ. വി. എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം. കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാക്കളായ സി. ജെ ജോര്‍ജ്, വി.കെ മാത്യൂസ് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.