ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു; നവാസ് മീരാന്‍ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍

August 1, 2017, 12:30 pm
ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു; നവാസ് മീരാന്‍ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍
Business News
Business News
ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു; നവാസ് മീരാന്‍ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍

ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു; നവാസ് മീരാന്‍ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍

ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. കേരളത്തിലെ വ്യാപാര വ്യവസായ രംഗത്തെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ ബിസിനസ് രംഗത്തെ അഞ്ചു പ്രതിഭകള്‍ ധനം എക്സലന്‍സ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 2016 ലെ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നവാസ് എം.മീരാന്‍, ന്യൂയോര്‍ക്ക് ദലാല്‍ കാപിറ്റല്‍ അഡൈ്വസേഴ്സ് ആന്‍ഡ് ഓക്സ്ഫോര്‍ഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്സസ് വെല്‍ത്ത് കോച്ച് & സി ഇ ഒ മയൂര്‍ ടി ദലാലില്‍ നിന്നും ഏറ്റുവാങ്ങി.

വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മിലന്‍ ഡിസൈന്‍ മാനേജിംഗ് ഡയറക്റ്റര്‍ ഷേര്‍ളി റെജിമോന്‍ സിംമ്പയോസിസ് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആന്‍ഡ് ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്മെന്റ് മുന്‍ ഡയറക്റ്റര്‍ പ്രൊഫ. എം. എസ് പിള്ളയില്‍നിന്നും ഏറ്റുവാങ്ങി. എന്‍ആര്‍ഐ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമി/സബിന്‍സ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. മുഹമ്മദ് മജീദിന് മുന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സി ഇ ഒയുമായ വി. ജി മാത്യു സമ്മാനിച്ചു.

പ്രഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും പോര്‍ട്ട്ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്തിന് കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാനും ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയര്‍മാനുമായ ടി എസ് അനന്തരാമനും എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അഗാപ്പെ ഡയഗണോസ്റ്റിക്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ തോമസ് ജോണിന് വി ഗാര്‍ഡ് ഇന്‍ഡസ് ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും സമ്മാനിച്ചു.

പുരസ്‌കാര ചടങ്ങില്‍ 'മാനേജിംഗ് ചേഞ്ച് ഇന്‍ എ ഡിസ്റപ്റ്റീവ് വേള്‍ഡ്' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സമ്മിറ്റില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഓഡിയോ വിഷ്വലിലൂടെ ആശംസ അറിയിച്ചു. ഓക്സ്ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്സസ് സിഇഒ മയൂര്‍ ടി. ദലാല്‍, വോഡഫോണ്‍ ബിസിനസ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് അനില്‍ ഫിലിപ്പ്, പ്രൊഫ. എം.എസ് പിള്ള എന്നിവര്‍ ചടങ്ങില്‍ പ്രഭാഷണങ്ങള്‍ നടത്തി.

വ്യവസായ രംഗത്തെ പ്രമുഖരായ കൊച്ചൗസേപ്പ് ചിറ്റിലപ്പളളി, മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറി പി.സി സിറിയക്, മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ്ജ് അലക്സാണ്ടര്‍, സാഹിത്യകാരന്‍ കെ.എല്‍ മോഹന വര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ധനം എക്സിക്യൂട്ടീവ് എഡിറ്റര്‍ ആന്‍ഡ് ഡയറക്ടര്‍ മരിയ എബ്രഹാം ചടങ്ങിന് സ്വാഗതവും ധനം പബ്ലിക്കേഷന്‍സ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ മോഹന കുമാര്‍ നന്ദിയും പറഞ്ഞു.