സാമ്പത്തിക നൊബേൽ: രഘുറാം രാജൻ സാധ്യത പട്ടികയിൽ  

October 7, 2017, 3:54 pm
സാമ്പത്തിക നൊബേൽ: രഘുറാം രാജൻ സാധ്യത പട്ടികയിൽ  
Business News
Business News
സാമ്പത്തിക നൊബേൽ: രഘുറാം രാജൻ സാധ്യത പട്ടികയിൽ  

സാമ്പത്തിക നൊബേൽ: രഘുറാം രാജൻ സാധ്യത പട്ടികയിൽ  

ഇനി പ്രഖ്യാപിക്കാനുള്ളത് സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്‌കാരമാണ്. തിങ്കളാഴ്ചയാണ് പ്രഖ്യാപനം. ഇന്ത്യയിൽ വലിയ താല്പര്യങ്ങൾ ഉണർത്താത്ത ഈ നൊബേൽ പക്ഷെ, ഇക്കുറി ശ്രദ്ധേയമാകുന്നത് റിസർവ് ബാങ്കിന്റെ മുൻ ഗവർണർ രഘുറാം രാജന്റെ പേര് ചുരുക്ക പട്ടികയിലുണ്ടെന്ന വർത്തയിലൂടെയാണ്. നൊബേൽ സമ്മാനത്തിനുള്ള സാധ്യത പട്ടിക പരമ രഹസ്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ഗവേഷണം തന്നെ നടത്തി ഓരോ വിഷയത്തിലും ആരൊക്കെ ഉൾപെടുമെന്ന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഒരു സ്ഥാപനമുണ്ട്, റോയിട്ടേഴ്സിന്റെ ഒരു മുൻ ഉപ സ്ഥാപനമായ ക്ലാരിവെറ്റ് അനലിറ്റിക്‌സ്. ഇക്കുറി ഇവർ ഒരു ഡസനിലേറെ പേരുകളാണ് ഇക്കണോമിക്സിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അക്കൂട്ടത്തിൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫെസറായ രഘുറാം രാജനും ഉൾപെട്ടിരിക്കുന്നതാണ് തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തെ താല്പര്യമുണർത്തുന്നതാക്കുന്നത്.

അമേരിക്കൻ ഫെഡറൽ റിസേർവിന്റെ അടുത്ത ചെയർമാനായി പ്രസിഡണ്ട് ട്രംപ് പരിഗണിക്കുന്ന ജോൺ ടെയ്‌ലർ, ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ മാർട്ടിൻ ഫെൽഡ്‌സ്റ്റൈൻ തുടങ്ങിയ വമ്പന്മാരും ക്ലാരിവേറ്റിന്റെ പട്ടികയിൽ ഉണ്ട്.

1968 മുതൽക്കാണ് സാമ്പത്തിക ശാസ്ത്രത്തിനു നൊബേൽ നല്കാൻ തുടങ്ങിയത്. ഇത് വരെ 78 പേർക്ക് ഈ പുരസ്‌കാരം നൽകിയിട്ടുണ്ട്. ഹാർവാർഡ് സർവകലാശാലയിലെ ഒലിവർ ഹാർട്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബങ്ക് ഹോംസ്റ്റോ എന്നിവർ കഴിഞ്ഞ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ പങ്കിട്ടെടുക്കുകയായിരുന്നു. രഘുറാം രാജന് ഈ പുരസ്‌കാരം ലഭിച്ചാൽ അത് ഇന്ത്യയിലേക്കുള്ള രണ്ടാം വരവായിരിക്കും. 1998 ലെ പുരസ്‌കാരം ഇന്ത്യക്കാരനായ അമർത്യാസെന്നിനായിരുന്നു.