വെറും 5,299 രൂപയ്ക്ക് പാനസോണികിന്‍റെ പുതിയ 4G ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍  

September 1, 2017, 12:14 pm
 വെറും 5,299 രൂപയ്ക്ക് പാനസോണികിന്‍റെ പുതിയ 4G ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍  
Business News
Business News
 വെറും 5,299 രൂപയ്ക്ക് പാനസോണികിന്‍റെ പുതിയ 4G ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍  

വെറും 5,299 രൂപയ്ക്ക് പാനസോണികിന്‍റെ പുതിയ 4G ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍  

പാനസോണികിന്‍റെ പി77 സ്മാര്‍ട്ട്‌ഫോണിന്‍റെ പുതിയ വാരിയന്റ്റ് പുറത്തിറങ്ങി. 16GB ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഈ ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. 5,299 രൂപയാണ് ഇതിന്‍റെ വില. ഫോണിന്‍റെ കൂടെ സൗജന്യമായി സ്ക്രീന്‍ ഗാര്‍ഡും ലഭിക്കും.

അഞ്ചിഞ്ച് എച്ച് ഡി ഡിസ്പ്ലേ ഉള്ള ഈ ഫോണിന്‍റെ പിക്സല്‍ റെസല്യൂഷന്‍ 720x1280 ആണ്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ആണ് പ്ലാറ്റ്ഫോം. 1GHz ക്വാഡ്കോര്‍ പ്രോസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

1GB റാം ഉള്ള ഫോണിന്‍റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32GB വരെ ഉയര്‍ത്താം. എല്‍ ഇ ഡി ഫ്ലാഷ് ഉള്ള 8MP പിന്‍ക്യാമറയും 2MP യുടെ മുന്‍ക്യാമറയും ഉണ്ട്. 2,000 mAh ബാറ്ററിയുടെ കരുത്തോടെ എത്തുന്ന ഫോണിന്‍റെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ 4G, 3G, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ്.

റിലയന്‍സ് ജിയോ നെറ്റ്വര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ 4G VoLTE ടെക്നോളജിയുമായാണ് ഈ ഫോണ്‍ എത്തുക. ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിലൂടെ ലഭിക്കുന്നത് പോക്കറ്റിലൊതുങ്ങുന്നതും എന്നാല്‍ മികച്ച മൂല്യമുള്ളതുമായ ഫോണ്‍ ആണെന്ന് പാനസോണിക് ഇന്ത്യയുടെ മൊബിലിറ്റി ഡിവിഷന്‍ ബിസിനസ് ഹെഡ് പങ്കജ് റാണ പറഞ്ഞു.