ഹാബ്‌ഫെസ്റ്റ് സമാപനം നാളെ, ഇനി ഒരു വര്‍ഷംനീളുന്ന ആഘോഷ പരിപാടികള്‍

May 13, 2017, 11:51 pm
ഹാബ്‌ഫെസ്റ്റ് സമാപനം നാളെ, ഇനി ഒരു വര്‍ഷംനീളുന്ന ആഘോഷ പരിപാടികള്‍
Business News
Business News
ഹാബ്‌ഫെസ്റ്റ് സമാപനം നാളെ, ഇനി ഒരു വര്‍ഷംനീളുന്ന ആഘോഷ പരിപാടികള്‍

ഹാബ്‌ഫെസ്റ്റ് സമാപനം നാളെ, ഇനി ഒരു വര്‍ഷംനീളുന്ന ആഘോഷ പരിപാടികള്‍

തിരുവനന്തപുരം: ഹരിതനിര്‍മാണവും നാടന്‍ നിര്‍മാണ സാങ്കേതികവിദ്യയും വിഷയമാക്കി ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ മുാേടിയായി പൂജപ്പുര മൈതനാത്ത് നടത്തു ഹാബ്‌ഫെസ്റ്റ്-30 പ്രദര്‍ശനവും സെമിനാര്‍ പരമ്പരകളും മേയ് 14ന് സമാപിക്കും.

ഗൃഹനിര്‍മാണത്തിന്റെ പ്രകൃതിസൗഹാര്‍ദപരവും ചെലവുകുറഞ്ഞതുമായ മാതൃകകളും പാരമ്പര്യേതര ഗൃഹനിര്‍മാണ വസ്തുക്കളും നൂതന നിര്‍മാണരീതികളും നേരിട്ട് കാണാന്‍ മന്ത്രിമാരും നയകര്‍ത്താക്കളും വിവിധ മേഖലകളിലെ വിദഗ്ധരും വീടു വയ്ക്കാന്‍ ആഗ്രഹിക്കു പൊതുജനങ്ങളുമടക്കം ആയിരക്കണക്കിനു പേരാണ് മേളയ്‌ക്കെത്തിയത്.

സമാപന ദിവസമായ ഇ് ഒരു വര്‍ഷം നീണ്ടുനില്‍ക്കു മുപ്പതാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹരിതനിര്‍മാണരീതികള്‍ അവലംബിക്കു വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ഹാബിറ്റാറ്റ് പ്രഖ്യാപിച്ച ദേശീയ പുരസ്‌കാരവും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. ഡോ. ശശി തരൂര്‍ എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, കവയിത്രി സുഗതകുമാരി, അഭിനേത്രി മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സ്ഥാപനങ്ങളുടേതുമടക്കം അടുത്ത ഒരു വര്‍ഷം നിരവധി നിര്‍മാണ പദ്ധതികളാണ് ഹാബിറ്റാറ്റ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടുള്ളത്.

സുസ്ഥിര ഗൃഹനിര്‍മാണ വസ്തുക്കളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കു അന്‍പതിലേറെ സ്റ്റാളുകള്‍ കൂടാതെ പാരമ്പര്യേതര നിര്‍മാണ സാങ്കേതികവിദ്യകള്‍, മാലിന്യനിര്‍മാര്‍ജ്ജന നിര്‍വഹണ സംവിധാനങ്ങള്‍ എിവയെക്കുറിച്ച് തത്സമയ ഉദാഹരണ പ്രഭാഷണങ്ങള്‍, സൗജന്യ ഭവനനിര്‍മാണ കസല്‍റ്റേഷന്‍, ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഉത്പ്പ നിര്‍മിതി, തെരുവ് മാജിക്, സാംസ്‌കാരിക നാടന്‍ കലാരൂപങ്ങള്‍ എിവയും മേളയുടെ ഭാഗമായിരുു. മേളയില്‍ ഏറ്റവുമധികം പേരെ ആകര്‍ഷിച്ചത് വെറും രണ്ടര ലക്ഷം രൂപയ്ക്ക് എങ്ങനെ 300 ചതുരശ്ര അടിയില്‍ വീട് നിര്‍മിക്കാമെ് കാണിച്ചുകൊടുക്കുതായിരുു. ഇ് പ്രദര്‍ശനം അവസാനിക്കുമ്പോഴേയ്ക്കും വീടിന്റെ ത'് ഒഴിച്ചുള്ള നിര്‍മാണം പൂര്‍ത്തിയാകും.

സമ്മേളനത്തിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍്ന്ന് എന്ന കെപിഎസി നാടകം അവതരിപ്പിക്കും.