വിപണി പിടിച്ചടക്കാന്‍ ‘ഡിസ്‌കൗണ്ട് സെയിലു’മായി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും; 80 ശതമാനം വരെ വിലക്കിഴിവ്

May 5, 2017, 4:28 pm
വിപണി പിടിച്ചടക്കാന്‍ ‘ഡിസ്‌കൗണ്ട് സെയിലു’മായി  ആമസോണും ഫ്ലിപ്പ്കാര്‍ട്ടും; 80 ശതമാനം വരെ വിലക്കിഴിവ്
Business News

മുംബൈ: ഡിസ്‌കൗണ്ട് വില്‍പ്പനയുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും വീണ്ടും. പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബിഗ് 10 വില്‍പ്പനയുമായി ഫ്‌ളിപ്പ്കാര്‍ട്ട് എത്തുമ്പോള്‍ ഗ്രേറ്റ് ഇന്ത്യാ വില്‍പ്പനയുമായാണ് ആമസോണിന്റെ വരവ്.

മെയ് 14 മുതല്‍ 18 വരെയാണ് ബിഗ് 10 എന്ന് പേരിട്ടുളള ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആദായ വില്‍പ്പന. നാലിരട്ടിവരെ കച്ചവടം പ്രതീക്ഷിച്ചാണ് ഓണ്‍ലൈന്‍ ഭീമന്റെ വരവ്. ഫ്‌ളിപ്പ് കാര്‍ട്ടിന്റെ സഹസ്ഥാപനമായ മിന്ത്രയിലും ഓഫറുകള്‍ ലഭിക്കും.

മെയ് 11 മുതല്‍ 14 വരെയാണ് ആമസോണിന്റെ ഓഫറുകള്‍. പ്രമുഖ ബ്രാന്‍ഡുകള്‍ അണിനിരത്തിയാണ് ആമസോണിന്റെ ആദായ വില്‍പ്പന.

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് തന്നെയായിരിക്കും ഇത്തവണ ആദായ വില്‍പ്പനയില്‍ മുന്‍തൂക്കം. സ്മാര്‍ട് ഫോണ്‍, ടെലിവിഷന്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, തുടങ്ങിയവക്കെല്ലാം വന്‍ വിലക്കിഴിവുണ്ടാകുമെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന സൂചന. സാംസങ്, മോട്ടോറോള, വണ്‍പ്ലസ്, സോണി, എല്‍ജി, വേള്‍പൂള്‍, ടൈറ്റാന്‍, പ്യൂമ, ബിബ തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളെ അണിനിരത്തിയാണ് ആമസോണ്‍ വിപണി പിടിക്കാനെത്തുന്നത്.