സ്വര്‍ണ ബോണ്ട് നിക്ഷേപ പരിധി 500 ഗ്രാമില്‍ നിന്ന് നാലു കിലോയായി ഉയര്‍ത്തി; നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകളും 

July 27, 2017, 10:54 am
സ്വര്‍ണ ബോണ്ട് നിക്ഷേപ പരിധി 500 ഗ്രാമില്‍ നിന്ന് നാലു കിലോയായി ഉയര്‍ത്തി;  നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകളും 
Business News

വ്യക്തികള്‍ക്ക് സ്വര്‍ണബോണ്ടില്‍ നിക്ഷേപിക്കാവുന്ന വാര്‍ഷിക പരിധി 500 ഗ്രാമില്‍ നിന്ന് നാലു കിലോയാക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. നിക്ഷേപകരെ ആകര്‍ഷിക്കാനാണ് പുതിയ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്. ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്ക് നാലുകിലോയും ട്രസ്റ്റുകള്‍ക്ക് 20 കിലോയുമാണ് നിക്ഷേപ പരിധി നിശ്ചയിച്ചിട്ടുള്ളത്.

കൂടുതല്‍ നിക്ഷപകരെ ആകര്‍ഷിക്കുന്നതിനായി സ്വര്‍ണ ബോണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട് മറ്റ് മാനദണ്ഡങ്ങളിലും സര്‍ക്കാര്‍ ഇളവുവരുത്തിയിട്ടുണ്ട്. സ്വര്‍ണ ബോണ്ടുകള്‍ പണമാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് വ്യാപാരം എളുപ്പത്തിലാക്കി മാറ്റാനും തീരുമാനമായി. 2015 നവംബര്‍ അഞ്ചിനാണ് സര്‍ക്കാര്‍ സ്വര്‍ണബോണ്ട് പദ്ധതി കൊണ്ടുവന്നത്.അനിയന്ത്രിത സ്വര്‍ണ ഇറക്കുമതിയ്ക്ക് കടിഞ്ഞാണിടുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചത്. 2015ലെ സ്വര്‍ണ ബോണ്ട് നിക്ഷേപ പദ്ധതി വ്യക്തികള്‍ക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനു പകരം സ്വര്‍ണബോണ്ടുകളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് നല്‍കുന്നത്. വായ്പയ്ക്കുള്ള ഈടായി ഇത്തരത്തിലുള്ള സ്വര്‍ണബോണ്ടുകള്‍ പ്രയോജനപ്പെടുത്താം.

സ്വര്‍ണ ബോണ്ട് നിക്ഷേപം രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന് നേട്ടമാവും വിധം ഉപയോഗിക്കാനുള്ള തീരുമാനങ്ങള്‍ കെെക്കൊള്ളുന്നതില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

സ്വര്‍ണം ഇറക്കുമതിചെയ്യുമ്പോഴുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കുക, ധനക്കമ്മി കുറയ്ക്കുക എന്നിവയ്ക്കായി പദ്ധതിയില്‍ ഇളവുകള്‍ നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബാങ്കുളിലും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലും ഉള്ള നിക്ഷേപങ്ങള്‍ സ്വര്‍ണബോണ്ടിന്റെ പരിധിയില്‍ വരുന്നതല്ല.