ജനം പമ്പിലെ വരിയില്‍ നില്‍ക്കുന്നത് കേന്ദ്രത്തിന് സഹിക്കുന്നില്ല! പെട്രോളും ഡീസലും ഇനി വീട്ടിലെത്തും; ഹോം ഡെലിവറി പരിഗണനയില്‍

April 21, 2017, 5:05 pm

ജനം പമ്പിലെ വരിയില്‍ നില്‍ക്കുന്നത് കേന്ദ്രത്തിന് സഹിക്കുന്നില്ല! പെട്രോളും ഡീസലും ഇനി വീട്ടിലെത്തും; ഹോം ഡെലിവറി പരിഗണനയില്‍
Business News

ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ വീട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പെട്രോള്‍ പമ്പുകളിലെ നീണ്ട വരി ഇല്ലാതാക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പെട്രോളും ഡീസലുമെല്ലാം വീട്ടിലെത്തിച്ച് കൊടുക്കാനാണ് കേന്ദ്ര പദ്ധതി.

ദിവസവും 35 കോടി ആളുകളാണ് പെട്രോള്‍ പമ്പുകളില്‍ എത്തുന്നത്. വര്‍ഷം തോറും 2500 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ.

മെയ് ഒന്നുമുതല്‍ അഞ്ച് നഗരങ്ങളില്‍ ദിവസവും എണ്ണ വില പുതുക്കി നിശ്ചയിക്കാന്‍ അടുത്തിടെയാണ് എണ്ണ കമ്പനികള്‍ തീരുമാനിച്ചത്. രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ഇത്. ആഗോള വിപണിക്ക് ചുവടുപിടിച്ചാണ് എണ്ണ വില ദിനം പ്രതി പുതുക്കാന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്.