ഏപ്രിൽ -സെപ്റ്റംബർ കാലയളവിൽ ആദായ നികുതി വരവ് 3 .86 ലക്ഷം കോടി   

October 12, 2017, 12:21 pm
ഏപ്രിൽ -സെപ്റ്റംബർ കാലയളവിൽ ആദായ നികുതി വരവ് 3 .86 ലക്ഷം കോടി   
Business News
Business News
ഏപ്രിൽ -സെപ്റ്റംബർ കാലയളവിൽ ആദായ നികുതി വരവ് 3 .86 ലക്ഷം കോടി   

ഏപ്രിൽ -സെപ്റ്റംബർ കാലയളവിൽ ആദായ നികുതി വരവ് 3 .86 ലക്ഷം കോടി   

ഇന്ത്യയുടെ പ്രത്യക്ഷ നികുതി വരുമാനം ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറ് മാസകാലയളവിൽ 15 .8 ശതമാനം വളർച്ച കൈവരിച്ചു. മൊത്തം 3 .86 ലക്ഷം കോടി രൂപയാണ് ഈ ഇനത്തിൽ നേടിയ വരുമാനം.

നടപ്പ് സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി വഴി മൊത്തം 9 .8 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ബജറ്റ് ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ 39 .4 ശതമാനമാണ് ആറ് മാസം കൊണ്ട് നേടിയിരിക്കുന്നത്. വ്യക്തിഗത ആദായ നികുതി, കോർപറേറ്റ് ആദായ നികുതി തുടങ്ങിയ ഇനങ്ങളിലായാണ് പ്രത്യക്ഷ നികുതി പിരിക്കുന്നത്. കമ്പനികളും വ്യക്തികളും അടച്ച മുൻ‌കൂർ ആദായ നികുതി മാത്രം 1 .77 ലക്ഷം കോടി രൂപ വരും.