ഐഫോണ്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല കാലം; ഇപ്പോള്‍ ഏഴര ശതമാനം വരെ വിലക്കുറവ്

July 2, 2017, 11:17 am


ഐഫോണ്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല കാലം; ഇപ്പോള്‍ ഏഴര ശതമാനം വരെ വിലക്കുറവ്
Business News
Business News


ഐഫോണ്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല കാലം; ഇപ്പോള്‍ ഏഴര ശതമാനം വരെ വിലക്കുറവ്

ഐഫോണ്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല കാലം; ഇപ്പോള്‍ ഏഴര ശതമാനം വരെ വിലക്കുറവ്

ഐഫോണ്‍ വാങ്ങിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് നല്ല കാലമാണ് ഇപ്പോള്‍. ജിഎസ്ടി നിലവില്‍ വരുന്നതോടെ വിലക്കുറവ് ഉണ്ടാവുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഐഫോണുമുണ്ട്.ജൂലൈ ഒന്നുമുതല്‍ ആപ്പിള്‍ ഐഫോണുകള്‍ വാങ്ങുമ്പോള്‍ കമ്പനി നല്‍കുന്നത് 4-7.5 ശതമാനം വരെ വിലക്കുറവാണ്.

ഐഫോണ്‍ ശ്രേണിയില്‍ ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും വിലകൂടിയ ഫോണായ 256 GB ഐഫോണ്‍ സെവന്‍ പ്ലസിന്റെ വില 92,000 രൂപയാണ്. ജിഎസ്ടി വന്നതോടെ ഈ ഫോണിന്റെ വില 85,400 രൂപയായി. 46,900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 6s 32GB യുടെ വില 6.2 ശതമാനം കുറഞ്ഞു.

ബാംഗ്ലൂരില്‍ വിസ്‌ട്രോണ്‍ കോര്‍പ്പ് നിര്‍മ്മിച്ച ഐഫോണ്‍ SEയുടെ വില നാല് ശതമാനം താഴ്ന്നു. 32GB മോഡലിന് 27,200 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ കുറഞ്ഞ് 26,000 രൂപയായി. 128 GB മോഡല്‍ ആറു ശതമാനം വില കുറഞ്ഞ് ഇപ്പോള്‍ 35,000 രൂപയിലെത്തി. ഐഫോണുകള്‍ക്ക് പുറമേ ഐപാഡ്, മാക്, ആപ്പിള്‍ വാച്ചുകള്‍ എന്നിവയുടെ വിലയും കുറഞ്ഞിട്ടുണ്ട്.

ജിഎസ്ടി വരുമ്പോള്‍ ശരിക്കും ഇതിനേക്കാള്‍ വിലക്കുറവ് ദൃശ്യമാവേണ്ടതാണ്. എന്നാല്‍ ഇവ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ചുമത്തുന്ന പത്തു ശതമാനം കസ്റ്റംസ് ഡ്യൂട്ടി കാരണമാണ് വിലയില്‍ ഭീമമായ കുറവ് കാണാന്‍ സാധിക്കാത്തതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

വില കുറയുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ വില്‍പ്പന വര്‍ധിക്കും എന്നാണു കണക്കുകൂട്ടല്‍. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 2.6 ശതമാനം ഓഹരിയാണ് ഇപ്പോള്‍ ആപ്പിളിനുള്ളത്. 30,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളില്‍ 43 ശതമാനവും. ചൈനയില്‍ ആപ്പിള്‍ വിപണി താഴ്ന്നതോടെ ഇന്ത്യന്‍ വിപണിയിലാണ് ആപ്പിളിന് ഇപ്പോള്‍ പ്രതീക്ഷ മുഴുവന്‍.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ആപ്പിള്‍ മേധാവി ടീം കുക്ക് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കാനുള്ള താല്‍പ്പര്യം മോഡിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നു ബംഗളൂരുവില്‍ വിസ്ട്രോണ്‍ കോര്‍പ്പറേഷന്‍ ആപ്പിളിനു വേണ്ടി ഐഫോണുകള്‍ നിര്‍മ്മിച്ച് തുടങ്ങിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികപാദത്തില്‍ ആപ്പിളിന്റെ വളര്‍ച്ച ഇരുപതു ശതമാനമായി രേഖപ്പെടുത്തിയത് റെക്കോഡായിരുന്നു