പ്രതിസന്ധികള്‍ മറികടന്ന് പുതിയ സീസണ്‍ വരവേറ്റ് ഗള്‍ഫ് കാര്‍ഗോ ബിസിന്സ് രംഗം  

April 14, 2017, 7:18 pm
പ്രതിസന്ധികള്‍ മറികടന്ന് പുതിയ സീസണ്‍ വരവേറ്റ് ഗള്‍ഫ് കാര്‍ഗോ ബിസിന്സ് രംഗം  
Business News
Business News
പ്രതിസന്ധികള്‍ മറികടന്ന് പുതിയ സീസണ്‍ വരവേറ്റ് ഗള്‍ഫ് കാര്‍ഗോ ബിസിന്സ് രംഗം  

പ്രതിസന്ധികള്‍ മറികടന്ന് പുതിയ സീസണ്‍ വരവേറ്റ് ഗള്‍ഫ് കാര്‍ഗോ ബിസിന്സ് രംഗം  

ദുബായ്: രണ്ട് വര്‍ഷം മുന്‍പാരംഭിച്ച പ്രതിസന്ധികള്‍ മറികടന്ന് ഗള്‍ഫ് കാര്‍ഗോ ബിസിനസ് രംഗം കൂടുതല്‍ ഉണര്‍വ്വോടെ ബിസിനസ് സീസണ്‍ വരവേല്‍ക്കുകയാണെന്ന് കാര്‍ഗോ രംഗത്തെ വിവിധ കമ്പനി പ്രതിനിധികള്‍. എം കാര്‍ഗോ ഗ്രൂപ്പിന് കീഴിലുളള പത്ത് കാര്‍ഗോ കമ്പനികളുടെ ഉടമകളാണ് ദുബൈയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് വര്‍ഷം മുന്‍പ് ഇതേ റമദാന്‍ നോമ്പുകാലത്താണ് കാര്‍ഗോ കമ്പനികളെ പ്രതിസന്ധിയിലാക്കിയ സാഹചര്യം ഉടലെടുത്തിരുന്നത്. എന്നാല്‍ കാര്‍ഗോ ബിസിനസ് രംഗത്തെ ചില കമ്പനികളുടെ അനോരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ നിയന്ത്രണങ്ങളും കര്‍ശന നിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തിയതോടെ നിബന്ധനകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗോ കമ്പനികള്‍ക്ക് ഇടുപാടുകള്‍ വര്‍ദ്ധിച്ച സാഹചര്യമാണ് ഇപ്പോഴുളളത്.

കാര്‍ഗോ അയക്കുന്ന ഉപഭോക്താവിന്റെ കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കാന്‍ ഏര്‍പ്പെടുത്തിയ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ പാലിക്കാന്‍ കമ്പനികളും ഉപഭോക്താക്കളും തയ്യാറായതോടെ വലിയ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുളളതെന്ന് ഈ രംഗത്ത് പത്ത് വര്‍ഷത്തിലധികമായി പ്രവര്‍ത്തന പരിചയമുളള എം കാര്‍ഗോ ഗ്രൂപ്പ് പ്രതിനിധികള്‍ വ്യക്തമാക്കി. റമാദാനും പെരുന്നാളും മുന്നില്‍ കണ്ടും സ്‌കൂള്‍ അവധിക്കാലവുമെത്തിയതോടെ ഓര്‍ഡറുകളുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

എം കാര്‍ഗോ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ നെറ്റ്വര്‍ക്ക് എക്സ്പ്രസ് കാര്‍ഗോയുടെ പ്രഥമ ബ്രാഞ്ച് ദുബായ്, സോണാപൂരില്‍ 2017 ഏപ്രില്‍ 15 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി നെറ്റ്വര്‍ക്ക് എക്സ്പ്രസ് കാര്‍ഗോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സോണാപൂരിലെ എമിറേറ്റ്സ് പോസ്റ്റ് ഓഫീസിനു സമീപമാണ് നെറ്റ്വര്‍ക്ക് എക്സ്പ്രസ് കാര്‍ഗോ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കാര്‍ഗോ നിരക്കില്‍ ആകര്‍ഷകമായ ഓഫറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നെറ്റ്‌വര്‍ക്ക്‌ എക്സ്പ്രസ് കാര്‍ഗോ ഉടമകള്‍ അറിയിച്ചു.

വലിയൊരു ശതമാനം വരുന്ന യുഎഇയിലെ ലേബര്‍ ക്യാംപുകള്‍ സ്ഥിതിചെയ്യുന്ന സോണാപൂര്‍ പ്രദേശത്ത് കാര്യക്ഷമമായ കാര്‍ഗോ സേവനം ലഭ്യമാക്കുകയാണ് പുതിയ ബ്രാഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ഡയറക്ട് ക്ലിയറിംഗ് സംവിധാനമുളള എം കാര്‍ഗോ ഗ്രൂപ്പിന് ഗള്‍ഫിലും വിപുലമായ കാര്‍ഗോ ശൃംഖലയാണ് നിലവിലുളളത്. ഗള്‍ഫില്‍ യുഎഇയ്ക്കുപുറമേ സൗദി അറേബ്യയിലും ഖത്തറിലും കമ്പനിയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൈകാതെ സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കാനുളള തയ്യാറെടുപ്പിലാണെന്നും എം കാര്‍ഗോ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

വണ്‍ ടു ത്രീ കാര്‍ഗോ, എന്‍ഡിഎല്‍എസ് എയര്‍ കാര്‍ഗോ, മെട്രോ കാര്‍ഗോ ആന്റ് കൊറിയര്‍, അല്‍ ബറാക്കത്ത് കാര്‍ഗോ, എയര്‍ ലോജിക്സ് സൊല്യൂഷ്യന്‍സ് കാര്‍ഗോ, അല്‍ ബിസ്മി എക്സ്പ്രസ് കാര്‍ഗോ, സീഷെല്‍സ് കാര്‍ഗോ, സ്റ്റാര്‍ വേള്‍ഡ് കാര്‍ഗോ, ടൈം എക്സ്പ്രസ് കാര്‍ഗോ, നെറ്റ്‌വര്‍ക്ക്‌ കാര്‍ഗോ എന്നീ 10 കാര്‍ഗോ കമ്പനികളാണ് എം കാര്‍ഗോ ഗ്രൂപ്പിന്റെ കീഴിലുളളത്. എം കാര്‍ഗോ ഗ്രൂപ്പ് പ്രതിനിധികളായ മുനീര്‍ കാവുങ്ങല്‍, നസ്റുദ്ദീന്‍, സജിത്ത് ഖാലിദ്, ഷഹീര്‍ ഇസ്മായില്‍, മുഹമ്മദ് ഷരീഫ്, ഹനീഫ് അബ്ദുളള, പ്രദീപ് ഷരാവത്ത്, കിഷോര്‍ കുമാര്‍, അന്‍വര്‍ സാദത്ത്, കബീര്‍ അന്നത്ത് എന്നിവര്‍ ഖിസൈസ് നെല്ലറ റസ്റ്റോറന്റില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.