‘ഇനി പെട്രോള്‍, ഡീസല്‍ വില ദിവസവും മാറും’; ആഗോള വിപണിയോടു ചുവടുപിടിച്ച് എണ്ണവില ദിനംപ്രതി പുതുക്കാന്‍ എണ്ണ കമ്പനികള്‍; നടപടി നഷ്ടം കുറക്കാന്‍ 

April 7, 2017, 12:15 pm
‘ഇനി പെട്രോള്‍, ഡീസല്‍ വില ദിവസവും മാറും’; ആഗോള വിപണിയോടു ചുവടുപിടിച്ച് എണ്ണവില ദിനംപ്രതി പുതുക്കാന്‍ എണ്ണ കമ്പനികള്‍; നടപടി നഷ്ടം കുറക്കാന്‍ 
Business News

ന്യുഡല്‍ഹി: ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ദിവസവും പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കാനൊരുങ്ങി എണ്ണകമ്പനികള്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എണ്ണ കമ്പനികള്‍ പരിശോധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ 53000 ത്തോളം വരുന്ന ഫില്ലിങ് സ്റ്റേഷനുകളില്‍ മിക്കവാറും ഓട്ടോമേഷന്‍ സൗകര്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ദിനം പ്രതി വില നിശ്ചയിക്കുന്നത് തടസ്സമാകില്ലന്നാണ് എണ്ണ കമ്പനികളുടെ വിലയിരുത്തല്‍.

രാജ്യത്ത് രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണ വില പുതുക്കുന്നത്. പ്രധാന ആഗോള വിപണികളിലെതല്ലാം തന്നെ എണ്ണ വില ദിനംപ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് നിലവിലുളളത്. എണ്ണവില ദിവസവും പരിഷ്‌കരിക്കുന്നത് കറന്‍സി മൂല്യത്തിലും, ആഗോളവിപണിയില്‍ ക്രൂഡ്ഓയില്‍ വിലയിലുമുണ്ടാകുന്ന ഏറ്റകുറച്ചിലും മൂലം എണ്ണകമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ 90ശതമാനം വിപണിയും കയ്യടക്കിവെച്ചിരിക്കുന്നത് പൊതുമേഖലാ എണ്ണ കമ്പനികളാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്കാണ് ഇന്ത്യന്‍ എണ്ണ വിപണിയില്‍ മേധവിത്തം.

എണ്ണവില പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ എണ്ണ കമ്പനികള്‍ ഇതുവരെ തയ്യാറായിട്ടില്ല.