നാട്ടുകാര്‍ ജിയോയെ അങ്ങ് ഏറ്റെടുത്തു; ഐഡിയക്ക് 328 കോടി രൂപ നഷ്ടം 

May 13, 2017, 6:20 pm
നാട്ടുകാര്‍ ജിയോയെ അങ്ങ് ഏറ്റെടുത്തു; ഐഡിയക്ക് 328 കോടി രൂപ നഷ്ടം 
Business News
Business News
നാട്ടുകാര്‍ ജിയോയെ അങ്ങ് ഏറ്റെടുത്തു; ഐഡിയക്ക് 328 കോടി രൂപ നഷ്ടം 

നാട്ടുകാര്‍ ജിയോയെ അങ്ങ് ഏറ്റെടുത്തു; ഐഡിയക്ക് 328 കോടി രൂപ നഷ്ടം 

മുംബൈ: സൗജന്യ ഡാറ്റ ആവോളം നല്‍കി നാട്ടുകാരെ ജിയോ സന്തോഷിപ്പിച്ചപ്പോള്‍ ഐഡിയ സെല്ലുലാറിന് നഷ്ടം 328 കോടി രൂപ. തുടര്‍ച്ചയായി രണ്ടാം പാദത്തിലും നഷ്ടം രേഖപ്പെടുത്തി ഐഡിയയുടെ കണക്ക് പട്ടിക. മാര്‍ച്ച് വരെയുള്ള മൂന്ന് മാസം 328 കോടി രൂപയാണ് ഐഡിയയ്ക്ക് നഷ്ടമായി വന്നത്.

ഡിസംബര്‍ പാദത്തില്‍ ഐഡിയക്ക് 384 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 451.70 കോടി രൂപ ലാഭത്തിലായിരുന്നു കമ്പനി.

കഴിഞ്ഞ വര്‍ഷം 9,458 കോടി രൂപയുടെ വില്‍പന നടന്നപ്പോള്‍ 14.5 ശതമാനം വില്‍പന കുറഞ്ഞ് 8,109 കോടി രൂപയുടെ കച്ചവടമാണ് ഇത്തവണ നടന്നത്. ഈ പാദത്തില്‍ 8,059.77 കോടി രൂപയുടെ കച്ചവടം ഐഡിയ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.