കാപ്പികൃഷി പോഷിപ്പിക്കാന്‍ ഐഐഐടിഎം-കെയുടെ ‘ക്ഷേമം’ ആപ്പ്    

April 26, 2017, 1:42 am
 കാപ്പികൃഷി പോഷിപ്പിക്കാന്‍ ഐഐഐടിഎം-കെയുടെ ‘ക്ഷേമം’ ആപ്പ്    
Business News
Business News
 കാപ്പികൃഷി പോഷിപ്പിക്കാന്‍ ഐഐഐടിഎം-കെയുടെ ‘ക്ഷേമം’ ആപ്പ്    

കാപ്പികൃഷി പോഷിപ്പിക്കാന്‍ ഐഐഐടിഎം-കെയുടെ ‘ക്ഷേമം’ ആപ്പ്    

തിരുവനന്തപുരം : കാപ്പി കര്‍ഷകര്‍ക്ക് മണ്ണിന്റെ ഗുണമേ•യും പോഷകമൂല്യവും സംബന്ധിച്ച വിവരശേഖരണത്തിനും നിര്‍വഹണത്തിനുമായുള്ള സംവിധാനമായി ക്ഷേമം (ഗടഒഋങഅങ - കാപ്പി സോയില്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് ആന്‍ഡ് മോണിറ്ററിംഗ്) എന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷനു രൂപം നല്‍കി. ഈ സേവനം ഉപയോഗിച്ച് വളം ഉപയോഗിക്കേണ്ട കൃത്യമായ അളവ് കാപ്പി കര്‍ഷകര്‍ക്ക് നിര്‍ണയിക്കാന്‍ സാധിക്കും.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ) വാണിജ്യമന്ത്രാലയത്തിനുവേണ്ടി ആശയാവിഷ്‌കാരവും വികസനവും നിര്‍വഹിച്ച പദ്ധതിയാണ് ക്ഷേമം. പ്രാദേശികാടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ ജിഐഎസ് സംവിധാനമുള്ള പരസ്പരവിനിമയ ആപ്ലിക്കേഷനും സേവനവുമാണിത്.

വെബ്, ജിഐഎസ് ഡിജിറ്റല്‍ മാപ്പ് വഴി ഒരു പ്രദേശത്തിന്റെ മണ്ണിലെ പോഷക നിലവാരം, വളം ഉപയോഗത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, പോഷകനിലവാര നിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കുക എന്നതാണ് 'ക്ഷേമം' കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ജിപിഎസ് ബന്ധിത മണ്ണ് നിലവാര വിവരനിര്‍ണയവും പോഷകമൂല്യ. പരിശോധനയും ബംഗലൂരുവിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിലെ നാഷണല്‍ ബ്യൂറോ ഓഫ് സോയില്‍ ആന്‍ഡ് ലാന്‍ഡ് യൂസ് പ്ലാനിംഗ് വിഭാഗമാണ് നടത്തിയത്. മണ്ണിന്റെ വളക്കൂറ് സംബന്ധിച്ച 13 മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ലെയറുകള്‍ക്ക് രൂപം നല്‍കുകയും ഭൗമസ്ഥാനവിവര മാതൃക തയ്യാറാക്കുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ ഗ്ലോബ്, ഗൂഗ്ള്‍ മാപ്പ്, ഓപ്പണ്‍ലെയേഴ്‌സ് തുടങ്ങിയ വെബ് അധിഷ്ഠിത മാപ്പ് സര്‍വീസുകള്‍ ഇതിനോട് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കര്‍ഷകരെ സംബന്ധിച്ച വിവരങ്ങളും കാപ്പി പ്ലാന്റേഷനുകളും ഭൂപടം ഉപയോഗിച്ച് കണ്ടെത്തുന്നതിനുവേണ്ടിയാണിത്.

പൂര്‍ണമായും ഓപ്പണ്‍ സോഴ്‌സ് സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ ംംം.ശിറശമരീളളലലീെശഹ.െില േഎന്ന വെബ്‌സൈറ്റിലൂടെ പിസി, ടാബ്‌ലറ്റ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയില്‍ ഉപയോഗിക്കാമെന്ന് ഐഐഐടിഎം-കെയിലെ ശ്രീ.കെ.അജിത്കുമാര്‍ പറഞ്ഞു. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ എന്നീ നാലുഭാഷകളില്‍ സേവനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് സ്ഥാപനങ്ങളുടെ വ്യത്യസ്ഥ മേഖലകളിലെ വൈദഗ്ധ്യം കൃത്യമായി സംയോജിപ്പിച്ച് രാഷ് ട്രത്തിന് ഉപയോഗപ്രദമായ രീതിയില്‍ സിവര സാങ്കേതിക സംവിധാനം വികസിപ്പിച്ചെടുക്കുന്നതിന് മികച്ച ഉദാഹരണമാണ് ക്ഷേമം എന്ന് ഐഐഐടിഎം-കെ ഡയറക്ടര്‍ ഡോ. രാജശ്രീ എം. എസ്. പറഞ്ഞു. ഇതേ മാതൃക മറ്റ് ധാരാളം വിളകളിലേക്കും പരിവര്‍ത്തിച്ചെടുക്കാമെന്നും ഡോ. രാജശ്രീ കൂട്ടിച്ചേര്‍ത്തു.

ആപ്ലിക്കേഷന്റെ സെലക്ഷന്‍ ബോക്‌സ് ഉപയോഗിച്ച് സംസ്ഥാനം, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെയോ മാപ്പിലെ ഒരു പ്രദേശം മൗസ് ക്ലിക്കിലൂടെയോ തെരഞ്ഞെടുക്കാനുള്ള സംവിധാനം കര്‍ഷകന് നല്‍കുന്നുണ്ട്. വില്ലേജ് തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ പഞ്ചായത്തിന്റെ ഏതു ഭാഗത്തും ക്ലിക്ക് ചെയ്ത് മണ്ണ് സംബന്ധിയായ സവിശേഷതകളും പോഷകസമ്പന്നത നിലവാരവും അറിയാന്‍ സാധിക്കും. നിലവിലുള്ള മണ്ണിന്റെ ഗുണമേ• പരിഗണിച്ചുകൊണ്ടുള്ള കംപ്യൂട്ടേഷണല്‍ മോഡല്‍ പ്രകാരം പ്രദേശത്തിന് ആവശ്യമായ വളം സംബന്ധിയായ മാര്‍ഗനിര്‍ദേശങ്ങള്‍ വെളിവാക്കപ്പെടും. ഇതു ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് വളം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും

മണ്ണ്-ആരോഗ്യ കാര്‍ഡും ആധാര്‍ നമ്പര്‍, സാംപിള്‍ നമ്പര്‍, സ്വന്തം പേര് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തു കണ്ടുപിടിക്കാം.

കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി ശ്രീമതി. നിര്‍മലാ സീതാരാമന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു.