രൂപയുടെ മൂല്യത്തിലും തകർച്ച

September 27, 2017, 6:40 pm
രൂപയുടെ മൂല്യത്തിലും തകർച്ച
Business News
Business News
രൂപയുടെ മൂല്യത്തിലും തകർച്ച

രൂപയുടെ മൂല്യത്തിലും തകർച്ച

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്ന് തകർച്ച പ്രകടമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് മാസത്തെ താഴ്ന്ന നിരക്കിലെത്തി. ഒറ്റ ദിവസത്തിൽ ഡോളർ വില 26 പൈസ വർധിച്ചു. ഒരു ഡോളറിന്റെ വില 65 .71 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. 65 .44 രൂപയായിരുന്നു ചൊവാഴ്ചത്തെ ക്ലോസിങ്.

മ്യാന്മാർ അതിർത്തിയിൽ നാഗ തീവ്രവാദികൾക്ക് നേരെ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തറിന്റെ പശ്ചാത്തലത്തിലാണ് രൂപ ഇടിവ് നേരിട്ടത്. ഇതേ തുടർന്ന് ഓഹരി കമ്പോളത്തിലും വൻ ഇടിവ് പ്രകടമായിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ ധനകാര്യ സ്ഥാപനങ്ങൾ കാര്യമായ തോതിൽ ഫണ്ട് പിൻവലിച്ചതാണ് ഓഹരി മാര്കറ്റിനും ഇന്ത്യൻ കറൻസിക്കും പ്രതികൂലമായി ഭവിച്ചത്.

അമേരിക്ക ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഈ വര്ഷം അവസാനത്തോടെ ഉയർത്തുമെന്ന റിപ്പോർട്ടുകളും മാർക്കറ്റുകൾ ഗൗരവമായി എടുത്തിട്ടുണ്ട്. അങ്ങനെ സംഭവിക്കുന്നത് ഡോളറിലുള്ള ഫണ്ടുകൾ പിന്വലിക്കുന്നതിനുള്ള സാധ്യത വീണ്ടും കൂട്ടുന്നു. ഇന്ത്യൻ സമ്പദ്ഘടന നേരിടുന്ന മാന്ദ്യവും രൂപയ്ക്കു തിരിച്ചടിയാവുകയാണ്.