ഇന്‍ഫോസിസ് തലപ്പത്തേക്ക് നന്ദന്‍ നിലേകനി വരണം; ബോര്‍ഡിന് നിക്ഷേപകരുടെ കത്ത് 

August 24, 2017, 4:16 pm
ഇന്‍ഫോസിസ് തലപ്പത്തേക്ക് നന്ദന്‍ നിലേകനി വരണം; ബോര്‍ഡിന് നിക്ഷേപകരുടെ കത്ത് 
Business News
Business News
ഇന്‍ഫോസിസ് തലപ്പത്തേക്ക് നന്ദന്‍ നിലേകനി വരണം; ബോര്‍ഡിന് നിക്ഷേപകരുടെ കത്ത് 

ഇന്‍ഫോസിസ് തലപ്പത്തേക്ക് നന്ദന്‍ നിലേകനി വരണം; ബോര്‍ഡിന് നിക്ഷേപകരുടെ കത്ത് 

വിശാല്‍ സിക്കയുടെ രാജിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍ സിഇഒയും ഇന്‍ഫോസിസ് സ്ഥാപകനുമായ നന്ദന്‍ നിലേകനിയെ വീണ്ടും കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ നീക്കം. ഇന്‍ഫോസിസ് മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുമായുളള അഭിപ്രായ വിത്യാസത്തെ തുടര്‍ന്നാണ് വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ എംഡി സ്ഥാനത്ത് നിന്നും രാജിവെച്ചത്.

കമ്പനിയുടെ നിക്ഷേപകരുടെ ഉപദേശക സമിതിയാണ്
നന്ദൻ നിലേകനിയെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ടും ഉപദേശക സമിതി പുറത്ത് വിട്ടതായാണ് റിപ്പോർട്ടുകൾ. ഇൻഫോസിസിൽ 2.29 ശതമാനം ഒാഹരികളാണ് നിലേകനിക്കും കുടുംബത്തിനും ഉള്ളത്. നിലേകനിയെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ക്ഷണിച്ച് അനുയോജ്യമായ സ്ഥാനം നല്‍കണമെന്നാണ് മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന നിക്ഷേപകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തി നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് കഴിഞ്ഞയാഴ്ച സിക്ക രാജിവച്ചത്. ഇതോടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മൂര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തുടര്‍ന്ന് തന്റെ ഭാഗം വിശദീകരിക്കാന്‍ മൂര്‍ത്തി ബുധനാഴ്ച നിക്ഷേപക സ്ഥാപനങ്ങളെ വീഡിയോ കോണ്‍ഫറന്‍സിങ്ങിന് വിളിച്ചിരുന്നു. പിന്നീട് അനാരോഗ്യം ചൂണ്ടിക്കാട്ടി യോഗം മാറ്റുകയായിരുന്നു. നിലേകനിയെ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് മൂര്‍ത്തി യോഗം മാറ്റിയതെന്നും സൂചനയുണ്ട്.

2002 മാര്‍ച്ച് മുതല്‍ 2007 ഏപ്രില്‍ വരെ നന്ദന്‍ നിലേകനി ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പദവിയിലുണ്ടായിരുന്നു. പിന്നീട് വൈസ് ചെയര്‍മാനായി. ആധാര്‍ കാര്‍ഡിന് രൂപം നല്കാനുള്ള ദൗത്യവുമായി 2009-ലാണ് അദ്ദേഹം ഇന്‍ഫോസിസ് വിട്ടത്.