ചെറിയ കാലയളവിലേക്കുള്ള നിക്ഷപങ്ങളുടെ പലിശ കുറച്ച് കേന്ദ്രം; പുതുക്കിയ നിരക്ക് ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ പ്രാബല്യത്തില്‍

March 31, 2017, 4:08 pm
ചെറിയ കാലയളവിലേക്കുള്ള നിക്ഷപങ്ങളുടെ പലിശ കുറച്ച് കേന്ദ്രം; പുതുക്കിയ നിരക്ക് ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ പ്രാബല്യത്തില്‍
Business News

ന്യൂഡല്‍ഹി: കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപ പദ്ദതികളുടെ പലിശ നിരക്ക് വെട്ടി കുറച്ച് കേന്ദ്രസര്‍ക്കാര്‍. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, കിസാന്‍വികാസ് പത്ര, സുകന്യ സമൃദ്ധി, തുടങ്ങിയ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കാണ് സര്‍ക്കാര്‍ വെട്ടികുറച്ചത്.

നിലവിലുളള നിരക്കുകളില്‍ നിന്ന് 0.1 ശതമാനമാണ് കുറവ് വരുത്തിയിട്ടുളളത്. ഏപ്രില്‍ ജൂണ്‍ കാലയളവിലേക്കുളള പലിശ നിരക്കുകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം പിപിഎഫിന്റെയും അഞ്ച് വര്‍ഷത്തെ നാഷണല്‍ സേവിങ്‌സ് സെര്‍ട്ടിഫിക്കറ്റിന്റെയും പലിശ 8 ശതമാനത്തില്‍ നിന്നും 7.9 ശതമാനമാകും. സുകന്യ സമൃദ്ധിയുടെ പലിശ 8.4 ശതമാനമായും, കിസാന്‍ വികാസ് പത്രയുടേത് 7.6 ശതമാനമായും, സീനിയര്‍സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റേത് 8.4 ശതമാനമായും കുറയും.

വിപണിക്കനുസൃതമായി പലിശ നിരക്കുകള്‍ പുതുക്കുന്ന രീതി സര്‍ക്കാര്‍ അവലംബിച്ചിരുന്നു. ഇതിനനുസൃതമായാണ് പുതുക്കിയ നിരക്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. ചെറുനിക്ഷേപങ്ങളുടെ പലിശ കുറച്ച കേന്ദ്ര തീരുമാനം ബാങ്കുകളും ചെറിയ കാലയളവിലേക്കുളള നിക്ഷേപങ്ങളുടെ പലിശ കുറക്കാന്‍ ഇടയാക്കിയേക്കും.

മൂന്ന് മാസത്തിലൊരിക്കലാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പലിശ കുറക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ സാമ്പത്തിക വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയിലായിരുന്നു പലിശ നിരക്കുകള്‍ പുതുക്കിയിരുന്നത്.