വാണിജ്യ രംഗത്ത് മികവ് പ്രകടിപ്പിച്ച സംരംഭകര്‍ക്ക് ആദരവുമായി ഐ.പി.എ

September 10, 2017, 3:41 pm
വാണിജ്യ രംഗത്ത് മികവ് പ്രകടിപ്പിച്ച സംരംഭകര്‍ക്ക് ആദരവുമായി ഐ.പി.എ
Business News
Business News
വാണിജ്യ രംഗത്ത് മികവ് പ്രകടിപ്പിച്ച സംരംഭകര്‍ക്ക് ആദരവുമായി ഐ.പി.എ

വാണിജ്യ രംഗത്ത് മികവ് പ്രകടിപ്പിച്ച സംരംഭകര്‍ക്ക് ആദരവുമായി ഐ.പി.എ

ദുബായ്: വാണിജ്യമേഖലയിലെ നൂതന ആശയങ്ങള്‍ പരസ്പരം കൈമാറുകയെന്ന ലക്ഷ്യവുമായി ദുബൈയില്‍ ഐ.പി.എ 'ബിഗ് നൈറ്റ്' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച (15.09.2017) ന് വൈകിട്ട് 5.31-ന് ദുബായ് ദേരയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് പരിപാടി. ചടങ്ങില്‍ പ്രമുഖ സംരംഭകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി പങ്കെടുക്കും.

വാണിജ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംരംഭകരെ ചടങ്ങില്‍ ആദരിക്കും. എം.എ അഷ്‌റഫ് അലി- ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍, വി അബു അബ്ദുളള-വീപീസ് ഗ്രൂപ്പ്, റോയ് ഗോമസ്-ബ്രാന്‍ഡ്‌ഫോളിയോ എന്നീ ബിസിനസ് സംരഭകരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്. വാണിജ്യ രംഗത്ത് വിജയം കൈവരിച്ച 'സാമൂഹ്യ പ്രതിബദ്ധതയുള്ള' സംരംഭകരുടെ അനുഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സെഷനാണ് ഐപിഎ 'ബിഗ് നൈറ്റ. പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിയെ പങ്കെടുപ്പിച്ച് കൊണ്ട് 'ഇന്‍സ്‌പെയര്‍ മീറ്റ്' എന്ന പേരില്‍ ഐ.പി.എ മുന്‍പ് പരിപാടി സംഘടിപ്പിച്ചിരുന്നു.

പരിപാടിയില്‍ മോട്ടിവേഷന്‍ ട്രെയിനറായ സജീവ് നായര്‍ അവതരിപ്പിക്കുന്ന 'ഡിസൈന്‍ യുവര്‍ ഡെസ്റ്റിനി' എന്ന പേരിലുളള ബിസിനസ് മോറ്റിവേഷന്‍ ക്ലാസും ഉണ്ടാകുമെന്ന് ഐ.പി.എ ഭാരവാഹികള്‍ അറിയിച്ചു. 200ലധികം വരുന്ന ഉപഭോക്താക്കള്‍ ഉള്‍പ്പെടുന്ന ഐ പി എ ഈ രംഗത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകരെ വളര്‍ത്തിയെടുക്കാനാണ് പരിശ്രമിക്കുന്നതെന്ന് ഐ പി എ സ്ട്രാറ്റജിക്ക് ഡയറക്ടര്‍ സഹീര്‍ സ്റ്റോറീസ് പറഞ്ഞു .

വാര്‍ത്ത‍ാസമ്മേളനത്തില്‍ ഐ പി എ ചെയര്‍മാന്‍ എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്‌ , സ്ട്രാറ്റജിക്ക് ഡയറക്ടര്‍ കെ പി സഹീര്‍ സ്റ്റോറീസ്, വൈസ് ചെയര്‍മാന്‍ ഹാരിസ് വൂട്സ്, അല്‍ത്താഫ് എല്‍ഇഡി വേള്‍ഡ്, ട്രഷര്‍ സി കെ മുഹമ്മദ്‌ ഷാഫി അല്‍ മൂര്‍ഷിദി, ജനറല്‍ കണ്‍വീനര്‍ ജോജോ സി കാഞ്ഞിരക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.