ജിയോ തരംഗത്തില്‍ അടിപതറി ടിസിഎസ്; ഇന്ത്യയിലെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന ഖ്യാതി ഇനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തം 

April 18, 2017, 1:10 pm
ജിയോ തരംഗത്തില്‍ അടിപതറി ടിസിഎസ്;  ഇന്ത്യയിലെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന ഖ്യാതി ഇനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തം 
Business News

മുംബൈ: ഐടി ഭീമന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനെ പിന്തളളി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും മുല്യമുളള കമ്പനിയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മുല്യം 4.58 ലക്ഷം കോടിയായാണ് ഉയര്‍ന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിലയന്‍സിന്റെ ഓഹരികള്‍ 35 ശതമാനം വര്‍ധനയാണ് രേഖപെടുത്തിയത്.

ജിയോ തരംഗത്തിലാണ് റിലയന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ജിയോ കരുത്തില്‍ ടെലികോം ഓഹരികള്‍ 1.36 ശതമാനം വര്‍ധിച്ച് 1410 രൂപയിലെത്തിയപ്പോള്‍ റിലയന്‍സിന്റെ മൊത്തം ഓഹരി മൂല്യം 4.58 ലക്ഷം കോടിയായി വര്‍ധിക്കുകയായിരുന്നു.

ടിസിഎസ് ഓഹരിമൂല്യം രണ്ട് ശതമാനം കുറഞ്ഞ് 4.56 ലക്ഷം കോടിയിലെത്തി. ഓഹരി വില 0.25 ശതമാനം കുറഞ്ഞ് 2315 രൂപയിലെത്തി. എച്ച് വണ്‍ വിസ നിയന്ത്രിക്കാനുളള യുഎസ് തീരുമാനവും ഐടി മേഖലക്ക് തിരിച്ചടിയായി.

ഹാപ്പിന്യൂയര്‍ ഓഫര്‍ അവസാനിച്ചിട്ടും ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ ജിയോക്ക് കഴിഞ്ഞതാണ് ഓഹരി വിപണിയില്‍ വീണ്ടും റിലയന്‍സ് നേട്ടമുണ്ടാക്കി തുടങ്ങാന്‍ കാരണം. മാര്‍ച്ച് 31 വരെ 72 കോടി ഉപഭോക്താക്കളാണ് ജിയോ പ്രൈം അംഗത്വം നേടിയത്. ഇതാണ് നിക്ഷേപകരുടെ വിശ്വാസ്യത പിടിച്ചു പറ്റാന്‍ റിലയന്‍സിനെ സഹായിച്ചതും.