‘ധന്‍ ധനാ ധന്‍’ പഴയ കുപ്പിയിലെ പുതിയ വീഞ്ഞ് അല്ലേ? 4ജിയുടെ ഉടയോനെ എയര്‍ടെല്‍ അങ്ങനെയൊന്നും വിടില്ല

April 13, 2017, 1:14 pm
‘ധന്‍ ധനാ ധന്‍’ പഴയ കുപ്പിയിലെ പുതിയ വീഞ്ഞ് അല്ലേ? 4ജിയുടെ ഉടയോനെ എയര്‍ടെല്‍ അങ്ങനെയൊന്നും വിടില്ല
Business News
Business News
‘ധന്‍ ധനാ ധന്‍’ പഴയ കുപ്പിയിലെ പുതിയ വീഞ്ഞ് അല്ലേ? 4ജിയുടെ ഉടയോനെ എയര്‍ടെല്‍ അങ്ങനെയൊന്നും വിടില്ല

‘ധന്‍ ധനാ ധന്‍’ പഴയ കുപ്പിയിലെ പുതിയ വീഞ്ഞ് അല്ലേ? 4ജിയുടെ ഉടയോനെ എയര്‍ടെല്‍ അങ്ങനെയൊന്നും വിടില്ല

സൗജന്യ സേവനങ്ങള്‍ക്ക് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പൂട്ടിട്ടെങ്കിലും പുതിയ യൂസര്‍മാരെ ആകര്‍ഷിക്കാനും ഉള്ളവരെ പിടിച്ചുനിര്‍ത്താനും ആവനാഴിയിലെ ആയുധങ്ങള്‍ ഓരോന്നായി പുറത്തടുക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. 'ധന്‍ ധനാ ധന്‍'ഓഫറാണ് യൂസര്‍മാരുടെ പിടിക്കാന്‍ ജിയോ പുറത്തിറക്കിയിരിക്കുന്ന പുതിയ കാര്‍ഡ്. ഈ ഓഫര്‍ പ്രകാരം ചെറിയ തുകയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസ്, 4ജി ഡേറ്റ, ജിയോ ആപ്ലിക്കേഷനുകള്‍ എന്നീ സേവനങ്ങള്‍ ലഭിക്കും. സമ്മര്‍ സര്‍പ്രൈസ് ഓഫറിന്റെ ഭാഗമാകാത്ത യൂസര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ ഓഫര്‍.

ജിയോ ‘ധന്‍ ധനാ ധന്‍’ ഓഫര്‍
ജിയോ ‘ധന്‍ ധനാ ധന്‍’ ഓഫര്‍

എന്നാല്‍ ‘ധന്‍ ധനാ ധന്‍’ ഓഫര്‍ പഴയ കുപ്പിയിലെ ജിയോയുടെ പുതിയ വീഞ്ഞാണെന്ന് എയര്‍ടെല്‍ കുറ്റപ്പെടുത്തുന്നു. ട്രായ്‌യുടെ നിര്‍ദേശങ്ങളുടെ ലംഘനമാണ് ഓഫര്‍. പഴയ പ്ലാനുകള്‍ക്ക് സമാനമാണ് പുതിയ പ്ലാനും. പേരില്‍ മാത്രമേ വ്യത്യാസമുള്ളതെന്നും എയര്‍ടെല്‍ വക്താവ് കുറ്റപ്പെടുത്തുന്നു. ജിയോയുടെ പുതിയ ഓഫറിനെതിരെ ട്രായ് നടപടിയെടുക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

ടെലികോം മേഖല ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക നില വളരെ മോശമായതിനാല്‍ പുതിയ നിക്ഷേപത്തിനും ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതിലും കമ്പനികള്‍ ഏറെ പ്രയാസം നേരിടുന്നുണ്ടെന്നും എയര്‍ടെല്‍ വക്താവ് കൂട്ടിചേര്‍ത്തു.

എയര്‍ടെല്‍ പരാതിയോട് പ്രതികരിക്കാന്‍ ട്രായ്‌യോ ജിയോയോ ഇതുവരെ തയ്യാറായിട്ടില്ല.ജിയോ ‘ധന്‍ ധനാ ധന്‍’ ഓഫര്‍
ജിയോ ‘ധന്‍ ധനാ ധന്‍’ ഓഫര്‍

ജിയോ തരംഗത്തോടെ രാജ്യത്തെ മറ്റു ടെലികോം കമ്പനികളെല്ലാം കനത്ത നഷ്ടം നേരിടുകയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനികള്‍. വൊഡാഫോണ്‍-ഐഡിയ ലയനം തന്നെ അതിനൊരു ഉദാഹരണം.

ജൂണ്‍ ഒന്ന് വരെ സൗജന്യ സേവനം നല്‍കുന്ന സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കാന്‍ നേരത്തെ ട്രായ് ജിയോയോട് ആവശ്യപ്പെട്ടിരുന്നു. 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുത്ത് 303 രൂപയ്‌ക്കോ അതിനു മുകളിലോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഓഫറില്‍ ജൂണ്‍ വരെ സൗജന്യ സേവനം ലഭിക്കും. ജൂലൈ ഒന്ന് മുതലേ പ്ലാന്‍ തുക ഈടാക്കി തുടങ്ങുകയുള്ളൂ. ഓഫര്‍ ടെലിംകോ നിയമങ്ങളുടെ ലംഘനമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ട്രായ് വിലങ്ങിട്ടത്.

സെപ്തംബറിലായിരുന്നു ജിയോ ലോഞ്ചിങ്ങ്. പത്ത് കോടിയലധികം യൂസര്‍മാര്‍ ഇപ്പോള്‍ ജിയോക്കൊപ്പമുണ്ട്. 7.2 കോടി പേര്‍ പ്രൈം അംഗത്വമെടുത്തു. ജിയോ ഓഫറുകളോട് പിടിച്ചുനില്‍ക്കാന്‍ പ്ലാന്‍ നിരക്കുകള്‍ കുറയ്ക്കാന്‍ എതിരാളികള്‍ നിര്‍ബന്ധിതരായിരുന്നു.