കല്ല്യാണിന്റ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു  

May 16, 2017, 4:52 pm
കല്ല്യാണിന്റ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു  
Business News
Business News
കല്ല്യാണിന്റ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു  

കല്ല്യാണിന്റ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു  

കൊച്ചി: കല്ല്യാണ്‍ സില്‍ക്‌സിന്റെ ആദ്യ റീടെയില്‍ സംരംഭമായ കല്ല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മെയ് 12ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ കെവിപി കൃഷ്ണകുമാര്‍, കല്ല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടിഎസ് പട്ടാഭിരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ എന്നിവരും പങ്കെടുത്തു.

കല്ല്യാണ്‍ സില്‍ക്‌സിന്റെ കൊച്ചി ഹോസ്പിറ്റല്‍ റോഡ് ഷോറൂമിന്റെ ആറും ഏഴു നിലകളിലായാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ഉപഭോക്താക്കള്‍ക്കായി കല്ല്യാണ്‍ അവതരിപ്പിച്ചിരിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്ന് കല്ല്യാണ്‍ അധികൃതര്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോട് കൂടി കേരളത്തില്‍ ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കാനാണ് കല്ല്യാണ്‍ സില്‍ക്‌സ് ലക്ഷ്യമിടുന്നത്.