‘ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും’; കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതി നടപ്പിലാക്കി കല്യാണ്‍ സില്‍ക്‌സ് 

August 5, 2017, 11:30 pm
 ‘ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും’; കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതി നടപ്പിലാക്കി കല്യാണ്‍ സില്‍ക്‌സ് 
Business News
Business News
 ‘ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും’; കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതി നടപ്പിലാക്കി കല്യാണ്‍ സില്‍ക്‌സ് 

‘ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും’; കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതി നടപ്പിലാക്കി കല്യാണ്‍ സില്‍ക്‌സ് 

തൃശൂര്‍: ഈ ഓണത്തിന് കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതി നടപ്പിലാക്കുകയാണ് കല്യാണ്‍ സില്‍ക്‌സ്. മുപ്പത് ദിവസം കൊണ്ട് ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങള്‍ കസ്റ്റമേഴ്‌സിന് നല്‍കുന്ന പദ്ധതിയാണ് കല്യാണ്‍ നടപ്പിലാക്കുന്നത്. 'ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും'എന്ന സമ്മാനപദ്ധതിയ്ക്ക് കേരളത്തിലുടനീളം കല്യാണ്‍ സില്‍ക്സ് ഷോറൂമില്‍ ആഗസ്ത് 5ന് തിരിതെളിഞ്ഞു. ഈ പദ്ധതിയിലൂടെ ദിവസവും കാര്‍, സ്‌കൂട്ടര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ നല്‍കും. ഡെയ്ലി സമ്മാനങ്ങളുടെ വന്‍ നിരയാണ് ഉള്ളത്. മാരുതി സെലറിയോ എല്‍എക്സ്ഐ, ഹീറോ ഡ്യൂയറ്റ് സ്‌കൂട്ടര്‍, പാനാസോണിക് 32 ഇഞ്ച് എല്‍ഇഡി ടിവി, വീഡിയോകോണ്‍ 1 ടണ്‍ എയര്‍കണ്ടീഷണര്‍, സാംസങ്ങ് ടാബ്ലെറ്റ്, സാംസങ്ങ് സ്മാര്‍ട്ട്ഫോണ്‍ എന്നീ സമ്മാനങ്ങള്‍ കല്യാണ്‍ സില്‍ക്ക്‌സ് നല്‍കുന്നു. ഇതിനുപുറമെ 3 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ആയിരക്കണക്കിന് സര്‍പ്രൈസ് സമ്മാനങ്ങളുമാണ് ഒരുക്കിയിട്ടുണ്ട്.

കല്യാണ്‍ സില്‍ക്സില്‍ നിന്നും ഓരോ 2000 രൂപയുടെ പര്‍ച്ചേസിനൊപ്പം അല്ലെങ്കില്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള ഓരോ 1000 രൂപയുടെ പര്‍ച്ചേസിനൊപ്പവും ഒരു സമ്മാനകൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകളില്‍ നിന്നും നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ആഴ്ചതോറും കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളില്‍ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിലായിരിക്കും നറുക്കെടുപ്പ് നടക്കുക.

കേരളം ഒന്നായി ആഘോഷിക്കുന്ന ഇത്തരം ഉത്സവ വേളകളില്‍ ഉപഭോക്താവിന് കൂടുതല്‍ മുല്യവും ഒപ്പം സ്‌നേഹ സമ്മാനങ്ങളും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ ഏറ്റവും ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ കൃതാജ്ഞരാണെന്നും കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമന്‍ പറഞ്ഞു.

ഓണാഘോഷത്തിന് വേണ്ടി ആയിരത്തിലേറെ സ്വന്തം തറികളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത 2 ലക്ഷത്തിലേറെ പട്ട് സാരികളും മെന്‍സ്,കിഡ്സ് ലേഡീസ് വെയറിലെ പുതിയ കളക്ഷനുകളും സ്വന്തം പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നുള്ള ഓണം സ്പെഷ്യല്‍ എഡിഷനുകളും ഷോറൂമുകൡലെത്തും. കേരളത്തെ കൂടാതെ ബെംഗളൂരു ഷോറൂമിലും 'ഓണക്കോടിയ്ക്കൊപ്പം ഒന്നരക്കോടിയും' എന്ന സമ്മാനപദ്ധതി അവതരിപ്പിക്കുന്നുണ്ടെന്നും പട്ടാഭിരാമന്‍ പറഞ്ഞു.