‘ടിക്കറ്റെടുത്തോ, സിനിമ തുടങ്ങുമ്പോഴേക്കും ഞാനെത്തും ‘ പുതിയ കാംപെയിനുമായി കെഎംആര്‍എല്‍  

October 19, 2017, 3:32 pm
 ‘ടിക്കറ്റെടുത്തോ, സിനിമ തുടങ്ങുമ്പോഴേക്കും ഞാനെത്തും ‘ പുതിയ കാംപെയിനുമായി കെഎംആര്‍എല്‍  
Business News
Business News
 ‘ടിക്കറ്റെടുത്തോ, സിനിമ തുടങ്ങുമ്പോഴേക്കും ഞാനെത്തും ‘ പുതിയ കാംപെയിനുമായി കെഎംആര്‍എല്‍  

‘ടിക്കറ്റെടുത്തോ, സിനിമ തുടങ്ങുമ്പോഴേക്കും ഞാനെത്തും ‘ പുതിയ കാംപെയിനുമായി കെഎംആര്‍എല്‍  

കൊച്ചിക്കാര്‍ക്ക് ഇനി ആഡംബരവണ്ടിയല്ല മെട്രോ. കൊച്ചി നഗരത്തില്‍ എവിടെയും നമുക്കിനി ശ്ശടേന്ന് എത്താം. മെട്രോയെ യാത്രാസൗഹൃദമാക്കുന്നതിനുവേണ്ടി 'ടിക്കറ്റെടുത്തോ, സിനിമ തുടങ്ങുമ്പോഴേക്കും ഞാനെത്തും’ എന്ന പുതിയ കാംപെയിന്‍ അവതരിപ്പിക്കുകയാണ് കെഎംആര്‍എല്‍. യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും സീസണ്‍ യാത്രയെ പ്രോത്സാഹിപ്പിക്കുന്നിതിനും വേണ്ടിയാണ് ഈ കാംപെയിന്‍. യാത്രക്കാരെ ആകര്‍ഷിപ്പിക്കുന്നതിനായി ആദ്യഘട്ടത്തില്‍ 'നെല്ലിക്ക മധുരിച്ചുതുടങ്ങി ' എന്ന കാംപെയിന്‍ കെഎംആര്‍എല്‍ അവതരിപ്പിച്ചിരുന്നു.

ലുലു മാളിലേക്കും ചെന്നൈ സില്‍ക്ക്സിലേക്കുമുള്ള മെട്രോ ഇടനാഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കാംപെയിന്‍ വിജയമാകുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. ഇവ കൂടാതെ ജനത്തിരക്കേറിയ മറ്റു സ്ഥാപനങ്ങളിലേക്കും സ്റ്റേഷനില്‍ നിന്ന് ഇടനാഴികള്‍ ഒരുക്കാന്‍ പദ്ധതികള്‍ ഉണ്ടെന്ന് കെഎംആര്‍എല്‍ അറിയിച്ചു. സുരക്ഷിതവും സുഗമവും സമയലാഭം നല്‍കുന്നതുമായ മെട്രോ യാത്രയിലൂടെ, സമയനിഷ്ഠമായ സംസ്‌കാരത്തെ വളര്‍ത്തിയെടുക്കാനാണ് കാംപെയിന്‍ ലക്ഷ്യമാക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.

സ്ഥാപനങ്ങള്‍ക്കും, ഉപഭോക്താവിനും, കെഎംആര്‍എല്ലിനും ഗുണകരമാവുന്ന മാറ്റമാണ് ഇടനാഴികള്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റു മെട്രോകളിലും സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇത്തരം ഇടനാഴികള്‍ ഉണ്ട്. വ്യാവസായികമായി മെട്രോയെ വിജയത്തിലെത്തിക്കാന്‍ ഇത്തരം പദ്ധതികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ ഗതാഗതക്കുരുക്കിനും ഈ പദ്ധതിയിലൂടെ പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.