ലംബോര്‍ഗ്നിയുടെ വേഗരാജന്‍ ‘ഹുറാകാന്‍ പെര്‍ഫോമന്റെ’ ഇന്ത്യയിലുമെത്തി; പരമാവധി വേഗം 325 കിമീ; വില 3.97 കോടി

April 8, 2017, 2:16 pm

ലംബോര്‍ഗ്നിയുടെ വേഗരാജന്‍ ‘ഹുറാകാന്‍ പെര്‍ഫോമന്റെ’ ഇന്ത്യയിലുമെത്തി; പരമാവധി വേഗം 325 കിമീ; വില 3.97 കോടി
Business News

ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗ്നി തങ്ങളുടെ ഏറ്റവും വേഗതയുള്ള കാര്‍ 'ഹുറാകാന്‍ പെര്‍ഫെമെന്റ' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2017 ജെനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ വിപണിയിലെത്തിയ കാറിന് 3.97 കോടി രൂപയാണ് ഡല്‍ഹി ഷോറും വില.

2.9 സെക്കന്റ് സമയത്തിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ഹുറാകാന് സാധിക്കും. മണിക്കൂറില്‍ 325 കിലോമീറ്ററാണ് പരമാവധി വേഗം. ഭാരം കുറയയ്ക്കുന്നതിനായുള്ള ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം അടക്കം പുതുക്കിയ പവര്‍ട്രയ്ന്‍ പോലുള്ള നൂതന സംവിധാനങ്ങള്‍ കാറിലുണ്ട്. ബോഡി നിര്‍മ്മിക്കുന്നതിനായി അലുമിനിയവും ലംബോര്‍ഗ്നി തന്നെ നിര്‍മ്മിച്ച ഫോര്‍ജ്ഡ് കംപോസിറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. പരമാവധി ദൃഢത വരുത്തുന്നതിനൊപ്പം തന്നെ ബോണറ്റിലും, ബംപറുകളിലും കോംപസിറ്റ് ഘടകങ്ങള്‍ ഉപയോഗിച്ചതിനാല്‍ 40 കിലോഗ്രാമോളം ഭാരം ഹുറാകാനയില്‍ കുറഞ്ഞിട്ടുണ്ട്.

എന്‍ജിന്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിനായി ടൈറ്റാനിയം വാല്‍വുകള്‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വി 10 എന്‍ജിനാണ് 1,382 കിലോഗ്രാം ഭാരമുള്ള കാറിന് കരുത്തേകുന്നത്്. അതുകൊണ്ടു തന്നെ 640 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ നല്‍കുന്നത്. തികഞ്ഞ എയ്റോഡൈനാമിക്ക് ഡിസൈനിലാണ് കാര്‍.

പ്രതിവര്‍ഷം ഏകദേശം 3800 ലംബോര്‍ഗ്നികളാണ് ആഗോളതലത്തില്‍ പ്രതിവര്‍ഷം വിറ്റഴിക്കുന്നത്. ഇന്ത്യയില്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് വിറ്റഴിച്ചത് 28 കാറുകളും.