ലോകോത്തര ചികിത്സാസേവനങ്ങളുമായി മെയ്ത്ര ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു  

September 1, 2017, 11:07 am
ലോകോത്തര ചികിത്സാസേവനങ്ങളുമായി മെയ്ത്ര ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു   
Business News
Business News
ലോകോത്തര ചികിത്സാസേവനങ്ങളുമായി മെയ്ത്ര ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു   

ലോകോത്തര ചികിത്സാസേവനങ്ങളുമായി മെയ്ത്ര ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു  

കോഴിക്കോട്: കേരള ആരോഗ്യ സേവനരംഗത്ത് പുതുതായി കടന്നു വന്ന മെയ്ത്ര ഹോസ്പിറ്റല്‍ ആഗസ്റ്റ് 27 മുതല്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള രോഗികള്‍ക്ക് സേവനം നല്‍കിത്തുടങ്ങി.

രോഗികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുകയാണ് മെയ്ത്ര ആരോഗ്യകേന്ദ്രത്തിന്റെ ലക്ഷ്യം. അത്യാധുനിക സാങ്കേതികവിദ്യയും ചികില്‍സാസൗകര്യങ്ങളും മികച്ച ഡോക്ടര്‍മാരും മികച്ച ആരോഗ്യ സേവന പ്രവര്‍ത്തകരും ഇതിന് പിന്തുണ നല്‍കും.

ഹാര്‍ട്ട് ആന്റ് വാസ്‌ക്കുലര്‍, ബോണ്‍ ആന്റ് ജോയിന്റ്, ന്യൂറോ സയന്‍സ്, ഗാസ്‌ട്രോ എന്‍ട്രോളജി, യൂറോളജി,നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളാണ് മെയ്ത്ര ആശുപത്രിയുടെ ഏറ്റവും വലിയ സവിശേഷത.

ആഗോളതലത്തില്‍ അംഗീകാരം നേടിയ അമേരിക്കയിലെ ക്ളീവ്ലന്റ് ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം സവിശേഷമായ മൂല്യാധിഷ്ഠിത പരിചരണ മാതൃകയാണ് മെയ്ത്ര മുന്നോട്ടു വെക്കുന്നത്. താങ്ങാനാവുന്ന ചെലവില്‍ സാധ്യമായ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുവാനും മെയ്ത്ര ശ്രമിക്കുന്നു. രോഗികള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍ക്കും പരമാവധി സൗകര്യപ്രദമായിട്ടാകും മെയ്ത്ര ഹോസ്പിറ്റലിലെ സേവനങ്ങള്‍.