എംഫോണ്‍ വിപണിയില്‍; ആദ്യമെത്തിയത് മൂന്ന് മോഡലുകള്‍ 

February 25, 2017, 12:39 pm
എംഫോണ്‍ വിപണിയില്‍; ആദ്യമെത്തിയത് മൂന്ന് മോഡലുകള്‍ 
Business News
Business News
എംഫോണ്‍ വിപണിയില്‍; ആദ്യമെത്തിയത് മൂന്ന് മോഡലുകള്‍ 

എംഫോണ്‍ വിപണിയില്‍; ആദ്യമെത്തിയത് മൂന്ന് മോഡലുകള്‍ 

ദുബായ്: ദക്ഷിണേന്ത്യയില്‍ നിന്നുളള ഫോണ്‍ നിര്‍മ്മാതാക്കളായ എംഫോണിന്റെ മൂന്ന് മോഡലുകള്‍ പുറത്തിറക്കി. ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് എംഫോണിന്റെ മൂന്ന് മോഡലുകള്‍ അവതരിപ്പിച്ചത്.

എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ ദുബായ്, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ്, ശ്രീലങ്ക മലേഷ്യ, അമേരിക്ക, ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തില്‍ എംഫോണ്‍ ലഭ്യമാകുക. എംഫോണിന്റെ വെബ്‌സൈറ്റിലും ഫോണുകള്‍ ലഭിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

അധികം താമസിയാതെ തന്നെ ഇന്ത്യയിലും ഫോണ്‍ എത്തിക്കാനാണ് കമ്പനി അധികൃതരുടെ ശ്രമം. സ്മാര്‍ട് ഫോണിനു പുറമെ സ്മാര്‍ട് വാച്ച്, പവര്‍ ബാങ്ക്, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, ടാബ്‌ലെറ്റ് തുടങ്ങിയവയും എംഫോണ്‍ പുറത്തിറക്കുന്നുണ്ട്.

സ്മാര്‍ട് ഫോണ്‍ വിപണിയുടെ ചരിത്രത്തില്‍ ആദ്യമായി ഓപ്പണ്‍ സ്റ്റേജ് ലോഞ്ചാണ് എംഫോണ്‍ സംഘടിപ്പിച്ചത്. ബോളിവുഡ് പിന്നണി ഗായിക സുനീതി ചൗഹാന്റെ നേതൃത്വത്തില്‍ മ്യൂസിക് ഷോയും പരിപാടിയോടനുബന്ധിച്ച് നടന്നു.