ഐയുസി: എയര്‍ടെല്‍, ഐഡിയ കമ്പനികളുടെ സ്റ്റേ അപേക്ഷ മുംബൈ ഹൈക്കോടതി തള്ളി

September 30, 2017, 4:18 pm


ഐയുസി: എയര്‍ടെല്‍, ഐഡിയ കമ്പനികളുടെ സ്റ്റേ അപേക്ഷ മുംബൈ ഹൈക്കോടതി തള്ളി
Business News
Business News


ഐയുസി: എയര്‍ടെല്‍, ഐഡിയ കമ്പനികളുടെ സ്റ്റേ അപേക്ഷ മുംബൈ ഹൈക്കോടതി തള്ളി

ഐയുസി: എയര്‍ടെല്‍, ഐഡിയ കമ്പനികളുടെ സ്റ്റേ അപേക്ഷ മുംബൈ ഹൈക്കോടതി തള്ളി

ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജി (IUC)ന്റെ കാര്യത്തില്‍ ട്രായ് കഴിഞ്ഞസെപ്റ്റംബര്‍ 17 ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ പറയുന്ന കാര്യങ്ങളില്‍ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് എയര്‍ടെല്‍, ഐഡിയസെല്ലുലാര്‍ തുടങ്ങിയ കമ്പനികള്‍ നല്‍കിയ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളി.

ഒരു നെറ്റ്‌വര്‍ക്കില്‍ നിന്നും മറ്റൊന്നിലേയ്ക്ക് കോള്‍ പോകുമ്പോള്‍ 2020 ജനുവരി ഒന്നാവുമ്പോഴേയ്ക്കും ഈ ചാര്‍ജ് പൂര്‍ണ്ണമായും ഇല്ലാതെയാക്കാനാണ് ട്രായ് ഉദ്ദേശിക്കുന്നത്. വോയ്‌സ് കോളുകള്‍ എന്നത് കമ്പനിയുടെ വരുമാനത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് എന്ന് ട്രായ് പറയുന്നു. ഡാറ്റ, വോയ്സ് മുതലായവയില്‍ നിന്ന് ധാരാളം വരുമാനം വേറെ ലഭിക്കുന്നുണ്ട്.

ഒരു നെറ്റ്‌വര്‍ക്കില്‍ നിന്നും മറ്റൊന്നിലേയ്ക്ക് കോള്‍ പോകുമ്പോള്‍ വിളിക്കുന്ന നെറ്റ്‌വര്‍ക്കിന്‍റെ കമ്പനി കോള്‍ സ്വീകരിക്കുന്ന കമ്പനിയ്ക്ക് നല്‍കേണ്ട നിശ്ചിത തുകയാണ് ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ്. അതായത് ഡല്‍ഹിയില്‍ ഉള്ള ഒരു വോഡഫോണ്‍ ഉപഭോക്താവിന് ചെന്നൈയിലെ എയര്‍ടെല്‍ ഉപഭോക്താവിനെ വിളിക്കണമെന്നിരിക്കട്ടെ, അപ്പോള്‍ വോഡഫോണ്‍ എയര്‍ടെലിനു നല്‍കേണ്ട തുകയാണിത്.

ട്രായ് ഏര്‍പ്പെടുത്തിയ കുറവ് കാരണം കമ്പനിയ്ക്ക് പ്രതിമാസം 140 കോടിയുടെ നഷ്ടം ആണ് ഉണ്ടാവുന്നതെന്ന് എയര്‍ടെല്‍ കൗണ്‍സില്‍ ജനക് ദ്വാരകദാസ് പറഞ്ഞു. ഐഡിയയ്ക്കാവട്ടെ പ്രതിവര്‍ഷം 700 കോടി രൂപയാണ് നഷ്ടം. ഇരു കമ്പനികളും ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചേക്കും എന്നാണു കരുതുന്നത്.