ഇന്‍ഫോസിസ് തലപ്പത്തേക്ക് നന്ദന്‍ നിലേകനി വീണ്ടും; വിശാല്‍ സിക്കയുടെ രാജി അംഗീകരിച്ചു  

August 24, 2017, 10:14 pm
ഇന്‍ഫോസിസ് തലപ്പത്തേക്ക് നന്ദന്‍ നിലേകനി വീണ്ടും; വിശാല്‍ സിക്കയുടെ രാജി അംഗീകരിച്ചു  
Business News
Business News
ഇന്‍ഫോസിസ് തലപ്പത്തേക്ക് നന്ദന്‍ നിലേകനി വീണ്ടും; വിശാല്‍ സിക്കയുടെ രാജി അംഗീകരിച്ചു  

ഇന്‍ഫോസിസ് തലപ്പത്തേക്ക് നന്ദന്‍ നിലേകനി വീണ്ടും; വിശാല്‍ സിക്കയുടെ രാജി അംഗീകരിച്ചു  

ന്യൂഡല്‍ഹി: ഐടി ഭീമനായ ഇന്‍ഫോസിസിന്റെ തലപ്പത്തേക്ക് മുന്‍ സിഇഓയും സഹസ്ഥാപകനുമായ നന്ദന്‍ നിലേകനി തിരിച്ചെത്തി.

നിലേകനിയെ കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുത്തു. ചെയര്‍മാന്‍ ആര്‍ ശേഷസായിയ്‌ക്കൊപ്പം വൈകിട്ട് രാജിവെച്ച കോ-ചെയര്‍മാന്‍ രവി വെങ്കിടേശന്‍ ബോര്‍ഡില്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായി തുടരും.

തിരിച്ചു വരവില്‍ സന്തോഷമുള്ളതായി നിലേകനി പറഞ്ഞു.

നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ഇന്‍ഫോസിസില്‍ തിരിച്ചെത്തുന്നതില്‍ സന്തോഷം. ബോര്‍ഡിലെ സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷം ഇന്‍ഫോസിസ് സിഇഒ ആയി സേവനമനുഷ്ടിച്ച വിശാല്‍ സിക്കയ്ക്ക് നന്ദി അറിയിക്കുന്നു. 
നന്ദന്‍ നിലേകനി  

ഇന്‍ഫോസിസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും അനുയോജ്യനായ ചെയര്‍മാനാണ് നിലേകനിയെന്ന് മുന്‍ ചെയര്‍മാന്‍ ശേഷസായി പറഞ്ഞു. വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ തന്ത്രപരമായ നീക്കങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കമ്പനിയ്ക്കാകുമെന്ന് ശേഷസായി പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞയാഴ്ച്ച സിഇഒ സ്ഥാനം ഒഴിഞ്ഞ വിശാല്‍ സിക്ക പുതിയ ആള്‍ സ്ഥാനമേറ്റെടുക്കുന്നതുവരെ വൈസ് ചെയര്‍മാനായി തുടരുകയായിരുന്നു. വിശാല്‍ സിക്ക, ജെഫ്രി എസ് ലേമാന്‍, ജോണ്‍ എച്ചമെന്‍ഡി എന്നിവര്‍ ഇന്‍ഫോസിസ് ബോര്‍ഡില്‍ നിന്ന് ഒഴിഞ്ഞു.