200 രൂപയുടെ നോട്ടിറക്കാന്‍ ആര്‍ബിഐ; കേന്ദ്രാനുമതി ലഭിച്ചാല്‍ ജൂണില്‍ അച്ചടി തുടങ്ങിയേക്കും 

April 4, 2017, 12:04 pm
200 രൂപയുടെ നോട്ടിറക്കാന്‍ ആര്‍ബിഐ; കേന്ദ്രാനുമതി ലഭിച്ചാല്‍  ജൂണില്‍ അച്ചടി തുടങ്ങിയേക്കും 
Business News
Business News
200 രൂപയുടെ നോട്ടിറക്കാന്‍ ആര്‍ബിഐ; കേന്ദ്രാനുമതി ലഭിച്ചാല്‍  ജൂണില്‍ അച്ചടി തുടങ്ങിയേക്കും 

200 രൂപയുടെ നോട്ടിറക്കാന്‍ ആര്‍ബിഐ; കേന്ദ്രാനുമതി ലഭിച്ചാല്‍ ജൂണില്‍ അച്ചടി തുടങ്ങിയേക്കും 

മുബൈ: 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതിന് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കി. കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഈ വര്‍ഷം ജൂണില്‍ തന്നെ അച്ചടി തുടങ്ങാനാണ് തീരുമാനം.

കഴിഞ്ഞ നവംബര്‍ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ ആയിരത്തിന്റെ പുതിയ നോട്ടുകള്‍ പിന്നീട് പുറത്തിറക്കിയിരുന്നില്ല. രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറുന്നതിന് ചെറിയ നോട്ടുകളുടെ ക്ഷാമം അനുഭവപെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇത് പരിഗണിച്ചാണ് 200 ന്റെ നോട്ടുകള്‍ പുറത്തിറക്കുന്നതിന് ആര്‍ബിഐ അനുമതി നല്‍കിയത്. മികച്ച സുരക്ഷാ മാനദണ്ഡങ്ങളോടു കൂടിയായിരിക്കും പുതിയ നോട്ടുകള്‍ ഇറക്കുക. പുതിയ നോട്ട് സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ആര്‍ബിഐ തയ്യാറായിട്ടില്ല.

പുതിയ നോട്ടുകളിലെ സുരക്ഷാ ഫീച്ചറുകളുകള്‍ ഒാരോ നാലു വര്‍ഷത്തിലും മാറ്റാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നോട്ട് നിരോധനത്തിന് ശേഷവും വ്യാപകമായി കള്ള നോട്ടുകള്‍ പിടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഉയര്‍ന്ന മുല്യമുള്ള 2000, 500 എന്നീ നോട്ടുകളിലെ ഫീച്ചറുകളാണ് 4 വര്‍ഷം കൂടുമ്പോള്‍ പുതുക്കുക.

പുതിയ പത്തിന്റെയും നൂറിന്റെയും നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യവും ആര്‍ബിഐയുടെ പരിഗണനയിലാണ്. പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍ നല്‍കിയ മൊഴി പ്രകാരം നോട്ടു നിരോധനത്തിനു ശേഷം 9.2 ലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്.