ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്ന പത്തു ആദായനികുതി നിയമങ്ങള്‍ 

April 1, 2017, 6:55 pm
ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്ന പത്തു ആദായനികുതി നിയമങ്ങള്‍ 
Business News
Business News
ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്ന പത്തു ആദായനികുതി നിയമങ്ങള്‍ 

ഏപ്രില്‍ 1 മുതല്‍ നിലവില്‍ വന്ന പത്തു ആദായനികുതി നിയമങ്ങള്‍ 

പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ നിയമങ്ങള്‍ ഇന്നു പ്രാബല്യത്തില്‍ വരും. ആദായനികുതി വകുപ്പിന്റെ നിയമങ്ങള്‍ രണ്ടു രീതിയില്‍ ഭാഗിക്കപ്പെട്ടിട്ടുണ്ട്. ഇന്‍കംടാക്സ് റിട്ടേണ്‍സ് വിവരങ്ങള്‍ രേഖപ്പെട്ടുത്തുന്നവയും ആദായനികുതി സംബന്ധിച്ചുള്ള നിയമങ്ങളുമായിട്ടാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്.

ആദായനികുതി കണക്കുകൂട്ടുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍:

  1. ഇനി മുതല്‍ ആദായനികുതി വരവ് രേഖപ്പെടുത്തുമ്പോള്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. കഴിഞ്ഞ വര്‍ഷം വരെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായിരുന്നില്ല എന്നാല്‍ പുതുക്കിയ നിയമത്തിലാണ് ഈ വ്യവസ്ഥ നടപ്പാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
  2. ആദായനികുതി അടവ് വൈകുമ്പോള്‍ ഈടാക്കുന്ന പിഴയിലാണ് പ്രധാനമായും മാറ്റം വന്നിരിക്കുന്നത്. ഈ നിബന്ധനപ്രകാരം നികുതി വരവ് ഡിസംബര്‍ 31 ന് മുമ്പ് രേഖപ്പെടുത്തിയില്ലെങ്കില്‍ 5000 രൂപ പിഴയായി ഈടാക്കും. ഡിസംബര്‍ 31 നു ശേഷമാണെങ്കില്‍ 10,000 രൂപയായിരിക്കും പിഴയായി ഈടാക്കുക. എന്നാല്‍ 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ഇത് 1000 രൂപ മാത്രമായിരിക്കും.
  3. 50 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കു ഒരു പേജുള്ള ടാക്സ് റിട്ടേണ്‍ ഫോം മാത്രമായിരിക്കും നല്‍കുന്നത്. ശമ്പളവും ഒരു വീടിന്റെ വാടകയും മാത്രമായിരിക്കും ഇവരുടെ വരുമാനത്തിന്റെ സ്രോതസ്സ്. 5 ലക്ഷം വരെ സമ്പാദിക്കുന്നവര്‍ക്കും ആദ്യമായി വരവ് രേഖപ്പെടുത്തുന്നവര്‍ക്കെതിരെയും അന്വേഷണം ഉണ്ടാിയിരിക്കുന്നതല്ല.

ആദായനികുതി കണക്കുകൂട്ടുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍:

  1. 2.5 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയില്‍ വരുമാനം ഉള്ളവരുടെ ആദായനികുതി 5 ശതമാനം വെട്ടികുറച്ചിട്ടുണ്ട്. ഏകദേശം 12,500 രൂപയോളം ഈ ഒരു ആനുകൂല്യത്തിലൂടെ ഒരു വര്‍ഷത്തില്‍ ലാഭിക്കുവാന്‍ സാധിക്കും. ഒരുപക്ഷേ 1 കോടിയിലധികം രൂപ സമ്പാദിക്കുന്നവര്‍ക്ക് ഈ തുക 15,000 ത്തോളമായി ഉയരും.
  2. സെക്ഷന്‍ 87 എ പ്രകാരം നികുതി ഇളവില്‍ പരിഷ്‌കരിച്ച നിയമങ്ങള്‍ 3.5 ലക്ഷം വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ഗുണകരമാവും. ഇന്നുവരെ നികുതി ഇളവായ 5000 രൂപ 5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കു മാത്രമാണു ലഭിച്ചിരുന്നത്. മാത്രമല്ല ഈ ആനുകൂല്യം 2500 രൂപയായി കുറച്ചിരിക്കുകയാണ്.
  3. 50 ലക്ഷത്തിനും 1 കോടിയ്ക്കുമിടയില്‍ സമ്പാദിക്കുന്നവര്‍ 10% ശതമാനം അധികനികുതി നല്‍കേണ്ടതായി വരും. 1 കോടിയിലധികം സമ്പാദിക്കുന്നവര്‍ 15 ശതമാനവും നല്‍കണം. വസ്തുവില്‍ തുക നിക്ഷേപിച്ചിട്ടുള്ളവയ്ക്കാണ് ഈ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക.
  4. സൂചിക തയ്യാറാക്കുവാനായി ഗവണ്‍മെന്റ് 1 ഏപ്രില്‍ 2001 സമയമാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. അതിനുമുമ്പ് ഇത് 1 ഏപ്രില്‍ 1981 ആയിരുന്നു. ഈ ഒരു മാറ്റം വരുന്നതതോടെ മൂലധനലാഭം ഗണ്യമായി കുറയുകയും നികുതി ബാധ്യതകളെ വലിയതോതില്‍ കുറയ്ക്കുകയും ചെയ്യും.
  5. രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്ങ്സ് സ്‌കീമില്‍ 2017-2018 കാലയളവില്‍ ആദ്യമായി നിക്ഷേപിച്ചവര്‍ക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭ്യമാകുന്നതല്ല.
  6. ഈ സാമ്പത്തിക വര്‍ഷം മുതല്‍ ഒരു വീടില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 2 ലക്ഷം രൂപയുടെ നഷ്ടം വസ്തുവില്‍ കാണിക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ഒരു വ്യവസ്ഥ ഉണ്ടായിരുന്നില്ല.