ശമ്പള അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലെന്ന് എസ്ബിഐ 

April 15, 2017, 8:34 pm
ശമ്പള അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലെന്ന് എസ്ബിഐ 
Business News
Business News
ശമ്പള അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലെന്ന് എസ്ബിഐ 

ശമ്പള അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലെന്ന് എസ്ബിഐ 

ന്യൂഡല്‍ഹി: ശമ്പള അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ലെന്ന് എസ്ബിഐ. കോര്‍പ്പറേറ്റ് സാലറി അക്കൗണ്ട്, ലഘു നിക്ഷേപ പദ്ധതി അക്കൗണ്ട്, ഇടത്തരം നിക്ഷേപ അക്കൗണ്ട്, ജന്‍ധന്‍ അക്കൗണ്ട് എന്നിവ ഉള്‍പ്പടെയുള്ള അക്കൗണ്ടുകള്‍ക്കാണ് മിനിമം ബാലന്‍സ് ആവശ്യമില്ലാത്തത്.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം എസ്ബിഐ അറിയിച്ചത്. മാര്‍ച്ച് മാസം മുതലാണ് മിനിമം ബാലന്‍സ് സംവിധാനം എസ്ബിഐ നടപ്പിലാക്കി തുടങ്ങിയത്.

മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ 5000 രൂപ, നഗരങ്ങളില്‍ 3000 രൂപ, ഇടത്തരം നഗരങ്ങളില്‍ 2000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് വേണമെന്ന് നിബന്ധനയാണ് എസ്ബിഐ നടപ്പിലാക്കിയത്.