നോക്കിയ 3310-3 ജി പതിപ്പ് ഒക്ടോബർ 29ന് വിപണിയിലെത്തും

October 24, 2017, 3:00 pm
നോക്കിയ 3310-3 ജി പതിപ്പ് ഒക്ടോബർ 29ന് വിപണിയിലെത്തും
Business News
Business News
നോക്കിയ 3310-3 ജി പതിപ്പ് ഒക്ടോബർ 29ന് വിപണിയിലെത്തും

നോക്കിയ 3310-3 ജി പതിപ്പ് ഒക്ടോബർ 29ന് വിപണിയിലെത്തും

വയർലെസ്സ് ഫോണിൽ നിന്ന് മൊബൈൽ ഫോണിലേക്ക് മാറിയപ്പോഴും നോക്കിയ പ്രിയങ്കരമായ ഹാൻഡ് സെറ്റുകളിൽ ഒന്നായിരുന്നു. 1200 എംഎഎച്ച് ബാറ്ററി, 2 മെഗാ പിക്‌സൽ ക്യാമറ, 6.5 മണിക്കൂർ ടോക്ക് ടൈം തുടങ്ങിയവയാണ് ഫോണിൻറെ സവിശേഷതകൾ.

മൊബൈൽഫോൺ വ്യാപകമായ കാലത്ത് ഏവരുടെയും ഇഷ്ട മോഡലിൽ ഒന്നായിരുന്നു നോക്കിയ 3310. ഇതിന്റെ പുതിയ പതിപ്പാണ് ഈ 29 ന്ആഗോള വിപണിയിലെത്തുക. ആഷ്, ചാർക്കോൾ നിറങ്ങളിൽ സിൽവർ നിറത്തിലുള്ള കീ പാഡോഡു കൂടി ലഭ്യമാകുന്ന ഫോണിന്റെ ത്രിജി പതിപ്പ് മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലും ലഭ്യമാകും.

പഴമയെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഇന്ത്യക്കാർക്ക് വേണ്ടിയാണ് നോക്കിയ പഴയതിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നത്. കൂടാതെ പഴയ മോഡലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ റെട്രോ യൂസർ ഇന്റർഫേസും ത്രിജി മോഡലിനുണ്ടാകും.

ഇന്ത്യയിൽ ലഭ്യമാകുന്നത് എന്നുമുതലായിരിക്കും എന്ന് പറയാറായിട്ടില്ല. ത്രി-ജി മോഡലിന് 4000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാം.