യൂബറിനെ കടത്തി വെട്ടാന്‍ കൂടുതല്‍ മികച്ച സൗകര്യങ്ങളോടെ ‘ഓല’ ആപ്പ്

September 12, 2017, 4:09 pm

 യൂബറിനെ കടത്തി വെട്ടാന്‍ കൂടുതല്‍ മികച്ച സൗകര്യങ്ങളോടെ ‘ഓല’ ആപ്പ്
Business News
Business News

 യൂബറിനെ കടത്തി വെട്ടാന്‍ കൂടുതല്‍ മികച്ച സൗകര്യങ്ങളോടെ ‘ഓല’ ആപ്പ്

യൂബറിനെ കടത്തി വെട്ടാന്‍ കൂടുതല്‍ മികച്ച സൗകര്യങ്ങളോടെ ‘ഓല’ ആപ്പ്

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മുഖം മിനുക്കി എത്താന്‍ ഒരുങ്ങുകയാണ് റൈഡിംഗ് ആപ്ലിക്കേഷനായ ഓല. മെട്രോ നഗരങ്ങളില്‍ ഈ മേഖലയിലെ പ്രധാന എതിരാളികളായ യൂബറിനെ മറികടന്നു എന്നാണു കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ യൂബറും ഓലയും തമ്മില്‍ മത്സരം ശക്തമാണ്. വിപണിയില്‍ മേല്‍ക്കൈ നേടാനുള്ള ശ്രമത്തിലാണ് ഇരു കമ്പനികളും.

ലഭ്യത, യാത്രാ ചെലവ് എന്നിവയ്ക്ക് പുറമേ ആപ്പ് കാണാനുള്ള 'ലുക്ക്' കൂടി യാത്രക്കാരെ ആകര്‍ഷിക്കും എന്ന തിരിച്ചറിവിലാണ് ഓല ഇപ്പോള്‍. പുതിയ ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഒന്നോ രണ്ടോ ടച്ചില്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകും. നിരന്തരം ഇത്തരം സൌകര്യങ്ങള്‍ ഉപയോഗിക്കുന്നവരുടെ മുന്‍കാല റെക്കോഡുകള്‍ പരിശോധിച്ച് സ്ഥലം ആപ്പ് നിര്‍ദേശിക്കും.

ഈ ആപ്പ് കൂടുതല്‍ സൗഹൃദപരമാവും എന്നാണു കമ്പനിയുടെ അവകാശവാദം