കണ്ണങ്കണ്ടി ഇ-സ്റ്റോറില്‍ ഒാണം ഒാഫറുകള്‍ക്ക് തുടക്കമായി; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങള്‍ 

August 11, 2017, 11:01 am
കണ്ണങ്കണ്ടി ഇ-സ്റ്റോറില്‍ ഒാണം ഒാഫറുകള്‍ക്ക് തുടക്കമായി; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങള്‍ 
Business News

ഗൃഹോപകരണ ശൃംഖലയായ കണ്ണങ്കണ്ടിയില്‍ ഓണം ഓഫറുകള്‍ക്ക് തുടക്കമായി. 25ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ബമ്പര്‍ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 പവന്റെ സ്വര്‍ണ നെക്ലയിസാണ് ഉപഭോക്താക്കള്‍ക്കായി കണ്ണങ്കണ്ടി നല്‍കുന്നത് .

3 ഹുണ്ടായ് ഇയോണ്‍ കാറും, 25 പേര്‍ക്ക് സ്വര്‍ണ മോതിരവും, 25 പേര്‍ക്ക് ഡയമണ്ട് പെന്റന്റും, ഒരാള്‍ക്ക് നൂറു ശതമാനം ക്യാഷ് ബാക്കും ഓണം ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ആരോഗ്യകരമായി പാചകം ചെയ്യാനുള്ള പരിശീലനവും നല്‍കുന്നതും കണ്ണങ്കണ്ടിയുടെ പ്രത്യേകതയാണ്.

ഉപഭോക്താക്കള്‍ക്കായി ഓണക്കാല ഷോപ്പിങ്ങിന് ഏറ്റവും വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ കണ്ണങ്കണ്ടി ഒരുക്കിയിട്ടുള്ളത്. ബജാജ് ഫിനാന്‍സ് വഴി തവണ വ്യവസ്ഥയില്‍ പലിശരഹിത വായ്പ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഓണം വരെ ഞായറാഴ്ച്ചയും ഷോറൂം തുറന്നു പ്രവര്‍ത്തിക്കും.

എല്‍ജി, സാംസങ്ങ്, വീഡിയോകോണ്‍, പാനാസോണിക്, വേള്‍പൂള്‍, ഗോദ്‌റെജ്, കെല്‍വിനേറ്റര്‍, വോള്‍ട്ടാസ്, സാന്‍സൂയി, ഇലക്ട്രോളക്‌സ്, ഐഎഫ്ബി, ഡെയ്കിന്‍. ബ്ലൂസ്റ്റാര്‍, കാരിയര്‍, പ്രസ്റ്റീജ് തുടങ്ങിയ പ്രശസ്ത ബ്രാന്റുകളുടെ നമ്പര്‍ വണ്‍ ഡീലര്‍ പദവി സ്വന്തമാക്കുന്നത് കണ്ണങ്കണ്ടിയാണ്.

ഓഫറുകള്‍ കണ്ണങ്കണ്ടിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാകുമെന്ന് ജനറല്‍ മാനേജര്‍ ജി. ഹരീഷ് കുമാര്‍ പറഞ്ഞു. കണ്ണങ്കണ്ടിയുടെ പുതിയ ഷോറൂം സുല്‍ത്താന്‍ ബത്തേരിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.