വിപണി പിടിച്ചെടുക്കാന്‍ ഒരുങ്ങി ബാബാ രാംദേവിന്‍റെ പതഞ്ജലി അടുത്ത സാമ്പത്തിക വര്‍ഷം 20,000 കോടിയുടെ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യം 

May 4, 2017, 5:36 pm
വിപണി പിടിച്ചെടുക്കാന്‍ ഒരുങ്ങി ബാബാ രാംദേവിന്‍റെ പതഞ്ജലി അടുത്ത സാമ്പത്തിക വര്‍ഷം  20,000 കോടിയുടെ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യം 
Business News

ഹരിദ്വാര്‍: അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ വരുമാനം രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ പതാഞ്ജലി പദ്ധതിയിടുന്നു. അടുത്ത സാമ്പത്തിക വര്‍ഷം ഇരുപതിനായിരc കോടിയുടെ നേട്ടമുണ്ടാക്കി ആകെ വരുമാനത്തില്‍ രണ്ടിരട്ടിയുടെ വര്‍ദ്ധനയുണ്ടാക്കാനാണ് കമ്പനി പദ്ധിതിയിടുന്നത്. രാജ്യത്തിനകത്തെ വിതരണ ശൃംഖല 12,000 ആക്കി ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഈ സമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഹരിദ്വാര്‍ ആസ്ഥാാനമായി പ്രവര്‍ത്തിക്കുന്ന പതഞ്ജലി ആയുര്‍വ്വേദിക്ക് 10,561 കോടിയുടെ നേട്ടമുണ്ടാക്കിന്നൊണ് കണക്കുകള്‍. ഈ വര്‍ഷം പതഞ്ജലിയുടെ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തുമെന്ന് ബാബാ രാംദേവ് നേരത്തെ പറഞ്ഞിരുന്നു.

നോയിഡ, നാഗ്പൂര്‍, ഇന്‍ഡോര്‍, തുടങ്ങിയ ഇടങ്ങളില്‍ മെഗായൂണിറ്റുകള്‍ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് കമ്പനിയുടെ നിര്‍മ്മാണ ശേഷി നിലവിലുള്ള 3500 കോടിയില്‍ നിന്ന് 6000 കോടിയാക്കി ഉയര്‍ത്തുമെന്നാണ് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വെജിറ്റബിള്‍ ഓയില്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ബിസ്‌ക്കറ്റ്, മിഠായി തുടങ്ങിയ പുതിയ ഉത്പന്നങ്ങള്‍ കമ്പനി ഈ സാമ്പത്തിക വര്‍ഷം വിപണിയിലിറക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പതഞ്ജലിയുടെ ദന്തല്‍ ഉത്പന്നങ്ങളില്‍ നിന്ന് 940 മാത്രം 940 കോടി വരുമാനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. കേശ്കാന്തിയില്‍ നിന്ന് 825 കോടി, ആയൂര്‍വ്വേദ സോപ്പില്‍ നിന്ന് 574കോടി എന്നിങ്ങനെ നേട്ടമുണ്ടാക്കാന്‍ പതഞ്ജലിക്ക് സാധിച്ചിരുന്നു.