അറിയുന്നുണ്ടോ പെട്രോള്‍ വില കുതിക്കുന്നത്?; ജൂലൈ മുതല്‍ വര്‍ധിച്ചത് ആറ് രൂപ  

August 27, 2017, 7:37 pm
അറിയുന്നുണ്ടോ പെട്രോള്‍ വില കുതിക്കുന്നത്?; ജൂലൈ മുതല്‍ വര്‍ധിച്ചത് ആറ് രൂപ  
Business News
Business News
അറിയുന്നുണ്ടോ പെട്രോള്‍ വില കുതിക്കുന്നത്?; ജൂലൈ മുതല്‍ വര്‍ധിച്ചത് ആറ് രൂപ  

അറിയുന്നുണ്ടോ പെട്രോള്‍ വില കുതിക്കുന്നത്?; ജൂലൈ മുതല്‍ വര്‍ധിച്ചത് ആറ് രൂപ  

ന്യൂഡല്‍ഹി: ദിവസേന പുതുക്കുന്ന രീതി നടപ്പിലാക്കിയതോടെ കഴിഞ്ഞ ജൂലൈ മുതല്‍ പെട്രോള്‍ ലിറ്ററിന് വര്‍ധിച്ചത് ആറ് രൂപ. 71.94 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണിത്.

ഈ മാസം മാത്രം 3.74 രൂപയാണ് വര്‍ധിച്ചത്. ആഗസ്റ്റ് മാസം എല്ലാ ദിവസവും പെട്രോള്‍ വില കൂടി. ഡീസല്‍ വിലയും വര്‍ധിക്കുകയാണ്. ലിറ്ററിന് 61.19 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ നിരക്ക്.

ഏതാനും പൈസ വെച്ച് വില വര്‍ധിപ്പിക്കുന്നതിനാല്‍ ഇന്ധന വിലവര്‍ധന മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിപ്പോള്‍ കുറവാണ്. ദിവസവും ഒരു പൈസ മുതല്‍ 15 പൈസ വരെയാണ് വര്‍ധിപ്പിക്കുന്നത്. ഉപഭോക്താക്കളില്‍ പലരും നിശ്ചിത അളവിന് പകരം തുകയ്ക്ക് അനുസരിച്ച് പെട്രോള്‍ വാങ്ങുന്നതിനാല്‍ നേരിയ അളവില്‍ ഓരോ ദിവസവും വില വര്‍ധിക്കുന്നത് ശ്രദ്ധിക്കാതെ പോകുന്നുണ്ട്.

15 വര്‍ഷമായി മാസത്തില്‍ രണ്ട് തവണ വീതം ഒന്നാം തീയതിയും 16-ാം തീയതിയുമാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനവില പുതുക്കിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ 16 മുതല്‍ ദിവസേന നിരക്ക് പുതുക്കുന്ന സംവിധാനം കൊണ്ടുവന്നു. ആദ്യത്തെ രണ്ട് ആഴ്ച്ച ഇന്ധന വില കുറഞ്ഞെങ്കിലും ജൂലൈ മൂന്ന് മുതല്‍ നിരക്ക് വര്‍ധിച്ചുകൊണ്ടേയിരി്ക്കുകയാണ്.