പെട്രോള്‍ പമ്പുകള്‍ക്ക് ഞായറാഴ്ച ഓഫ് ഡേ; മറ്റു ദിവസങ്ങളില്‍ രാവിലെ 9മുതല്‍ വൈകീട്ട് 6 വരെ; പ്രവര്‍ത്തന സമയം നിശ്ചയിച്ച് പമ്പുടമകള്‍ 

April 11, 2017, 12:42 pm
പെട്രോള്‍ പമ്പുകള്‍ക്ക്  ഞായറാഴ്ച ഓഫ് ഡേ; മറ്റു ദിവസങ്ങളില്‍ രാവിലെ 9മുതല്‍ വൈകീട്ട് 6 വരെ; പ്രവര്‍ത്തന സമയം നിശ്ചയിച്ച് പമ്പുടമകള്‍ 
Business News

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം നിശ്ചയിക്കാനും ഞായറാഴ്ചകളില്‍ അടച്ചിടാനുമൊരുങ്ങി പമ്പുടമകള്‍. അഖിലേന്ത്യാ തലത്തില്‍ ഇത് നടപ്പാക്കാനാണ് പമ്പുടമകളുടെ സംഘടനയായ ിന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ആറുവരെയായിരിക്കും പ്മ്പുകള്‍ പ്രവര്‍ത്തിക്കുക. മെയ് പതിനഞ്ച് മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം.

പമ്പ് നടത്തിപ്പ് ചെലവ് കുറക്കുന്നതിന്റെ ഭാഗമായും എണ്ണ കമ്പനികളുടെ നിഷേധ നിലപാടിനെതിരെയുമാണ് പമ്പുടമകളുടെ നീക്കം. ലാഭവിഹിതം വര്‍ധിപ്പിക്കണമെന്ന് പമ്പുടമകളുടെ നിരന്തര ആവശ്യം എണ്ണകമ്പനികള്‍ പരിഗണിക്കാത്തതാണ് പ്രവര്‍ത്തന സമയം കുറച്ച് ചെലവ് ചുരുക്കുന്നതിലേക്ക് പമ്പുടമകള്‍ എത്തിചേര്‍ന്നത്.

അപൂര്‍വ്വ ചന്ദ്ര കമ്മിറ്റി നിശ്ചയിച്ചതു പ്രകാരമുളള വിഹിതം നല്‍കാമൈന്ന ഉറപ്പ് എണ്ണ കമ്പനികള്‍ ഇതുവരെയും പാലിച്ചിട്ടില്ലന്നും കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലര്‍ ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ പറഞ്ഞു. കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പെട്രോള്‍ കിലോ ലിറ്ററിന് 3,333 രൂപയും ഡീസല്‍ കിലോ ലിറ്ററിന് 2,126 രൂപയും പമ്പുടമകള്‍ക്ക് നല്‍കണം. നിലവില്‍ പെട്രോളിന് 2,570 രൂപയും ഡീസലിന് 1,620 രൂപയുമാണ് പമ്പുടമകള്‍ക്ക് ലഭിക്കുന്നത്.