‘ഞായറാഴ്ച പമ്പുകള്‍ അടച്ചിട്ട് ഇന്ധനം ലാഭിക്കണ്ട’; അവധി തീരുമാനം പിന്‍വലിക്കാന്‍ പമ്പുടമകളോട് പെട്രോളിയം മന്ത്രാലയം

April 20, 2017, 7:01 pm
‘ഞായറാഴ്ച പമ്പുകള്‍ അടച്ചിട്ട് ഇന്ധനം ലാഭിക്കണ്ട’;  അവധി  തീരുമാനം പിന്‍വലിക്കാന്‍ പമ്പുടമകളോട് പെട്രോളിയം മന്ത്രാലയം
Business News

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടക്കരുതെന്ന് പെട്രോളിയം മന്ത്രാലയം. ഞായറാഴ്ച പമ്പുകള്‍ അടച്ചിടാനുളള തീരുമാനം പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണെന്നു കാണിച്ചാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇന്ധനം ലാഭിക്കാനാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചതെന്നും അല്ലാതെ പമ്പുകള്‍ അടച്ചിടാനല്ലെന്നും പെട്രോളിയം മന്ത്രാലയം ട്വീറ്റ് ചെയ്തു.

കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ മെയ് പതിനാല് മുതലാണ് പമ്പുകള്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്.

മെയ് 14 മുതല്‍ ഞായറാഴ്ചകളില്‍ 24 മണിക്കൂറും പമ്പ് അടച്ചിടാനായിരുന്നു പമ്പുടമകളുടെ തീരുമാനം. ഇന്ധന ക്ഷാമം മറികടക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാനാണ് ഈ തീരുമാനമെന്നായിരുന്നു കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് അറിയിച്ചത്.

കേരളം,കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന,മഹാരാഷ്ട്ര,ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്.

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്ധന ഉപഭോഗം കുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്‍കി ബാത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പമ്പടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചത്.