പുതിയ സ്പീഡ്‌പേ വാലറ്റുമായി ബിഎസ്എന്‍എല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനൊപ്പം കൈകോര്‍ക്കുന്നു 

September 11, 2017, 3:33 pm
പുതിയ സ്പീഡ്‌പേ വാലറ്റുമായി ബിഎസ്എന്‍എല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനൊപ്പം കൈകോര്‍ക്കുന്നു 
Business News
Business News
പുതിയ സ്പീഡ്‌പേ വാലറ്റുമായി ബിഎസ്എന്‍എല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനൊപ്പം കൈകോര്‍ക്കുന്നു 

പുതിയ സ്പീഡ്‌പേ വാലറ്റുമായി ബിഎസ്എന്‍എല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനൊപ്പം കൈകോര്‍ക്കുന്നു 

മൊബൈല്‍ വാലറ്റ് സംവിധാനത്തിനായി ബിഎസ്എന്‍എല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനൊപ്പം കൈകോര്‍ക്കുന്നു. രാജ്യത്തെ പത്തു സംസ്ഥാനങ്ങളില്‍ ഓപ്പണ്‍ മൊബൈല്‍ വാലറ്റായ' സ്പീഡ് പേ' കൊണ്ടുവരുന്നതിനാണ് പദ്ധതി.

ബില്‍ പേയ്‌മെന്റ്, റീചാര്‍ജ് മുതലായ സ്ഥിരം സര്‍വീസുകള്‍ കൂടാതെ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമെല്ലാം ഇതില്‍ സൗകര്യമുണ്ടാവും. ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'120 കോടി മൊബൈല്‍ ഉപഭോക്താക്കള്‍ ഉള്ള ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണിയാണ് ഇന്ത്യയിലേത്. അതുകൊണ്ടുതന്നെ ബിഎസ്എന്‍എലും പഞ്ചാബ് നാഷണല്‍ ബാങ്കും തമ്മില്‍ കൈകോര്‍ക്കുന്നത് മികച്ച ഒരു ഉദ്യമമാണ്' ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് മുതലായ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ നിലവിലുള്ള കരാര്‍ അനുസരിച്ച് സ്പീഡ്‌പേ സേവനം ലഭ്യമാവുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കു കൂടി ഉടന്‍ ഇത് വ്യാപിപ്പിക്കും. സബ്‌സിഡികള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയും ഇത് ഉപയോഗിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

സ്പീഡ്‌പേ ശൃംഖലയിലേയ്ക്ക് ചെറുകിടക്കാരെ കൂടി കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞു. ബിഎസ്എന്‍എല്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയ്ക്ക് മൊത്തം രാജ്യം മുഴുവന്‍ ഇരുപതു ലക്ഷത്തോളം റീട്ടയിലര്‍മാരും ഏജന്റുമാരും ഉണ്ട്.