പബ്ലിക്ക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ശ്രീലങ്ക ചാപ്റ്റര്‍ മന്ത്രി മനോഗണേശന്‍ ഉദ്ഘാടനം ചെയ്തു; ഹസന്‍ടോട്ട തുറമുഖം ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി  

August 9, 2017, 11:01 am
പബ്ലിക്ക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ശ്രീലങ്ക ചാപ്റ്റര്‍  മന്ത്രി മനോഗണേശന്‍ ഉദ്ഘാടനം ചെയ്തു; ഹസന്‍ടോട്ട തുറമുഖം ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി  
Business News

പബ്ലിക്ക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ശ്രീലങ്ക ചാപ്റ്റര്‍ ക്യാബിനറ്റ് മന്ത്രി മനോഗണേശന്‍ ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ചാപ്റ്റര്‍ ശ്രീലങ്കയില്‍ ആരംഭിച്ചത്. ശ്രീലങ്കയിലെ ഹസന്‍ടോട്ടോയില്‍ തുറമുഖം സ്ഥാപിക്കുന്നതില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് ചടങ്ങില്‍ മനോഗണേശന്‍ പറഞ്ഞു. ഹസന്‍ടോട്ടയില്‍ ചൈനയുമായുള്ളത് വെറും സാമ്പത്തിക ഉടമ്പടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ നാവികര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം തുറമുഖത്ത് അനുവദിക്കില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

ശ്രീലങ്ക ഇന്ത്യയുമായും ചൈനയുമായും സമദൂര സിദ്ധാന്തമാണ് പ്രാവര്‍ത്തികമാക്കുന്നതെന്നും ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മനോ ഗണേശന്‍ വ്യക്തമാക്കി. പബ്ലിക്ക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയില്‍ ആരംഭിച്ച പബ്ലിക്ക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ശ്രീലങ്കയെ അദ്ദേഹം സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളുടെയും സംയുക്ത നേതൃത്വത്തില്‍ കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പബ്ലിക്ക് റിലേഷന്‍ കൗണ്‍സില്‍ ഓഫ് ശ്രീലങ്കയുടെ ഉദ്ഘാടന ചടങ്ങില്‍ പിആര്‍സിഐയുടെ സ്ഥാപക പ്രസിഡന്റും ചീഫ് മെമ്പറുമായ എംബി ജയറാം, ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍.ടി.കുമാര്‍, നാഷണല്‍ പ്രസിഡന്റ് ബിഎന്‍ കുമാര്‍, ഇന്റര്‍നാഷണല്‍ ഡയറക്ടറായ ടി. വിനയ് കുമാര്‍, വൈസിസി ചെയര്‍പേഴ്‌സണ്‍ ഗീത ശങ്കര്‍, സെക്രട്ടറി ജനറല്‍ കെ. രവീന്ദ്രന്‍, ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ യു.എസ് കുട്ടി എന്നിവര്‍ പങ്കെടുത്തു.