രജനീഷ് കുമാർ എസ് ബി ഐ ചെയർമാൻ 

October 4, 2017, 6:26 pm
രജനീഷ് കുമാർ എസ്  ബി ഐ ചെയർമാൻ 
Business News
Business News
രജനീഷ് കുമാർ എസ്  ബി ഐ ചെയർമാൻ 

രജനീഷ് കുമാർ എസ് ബി ഐ ചെയർമാൻ 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചെയർമാനായി രജനീഷ് കുമാറിനെ നിയമിച്ചു. ഒക്ടോബർ ഏഴു മുതൽ മൂന്നു വർഷത്തേക്കാണു നിയമനം. നിലവിലെ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ വെള്ളിയാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. ക്യാബിനറ്റിന്റെ അപ്പോയ്ന്റ്മെന്റ് കമ്മറ്റിയാണ് നിയമനത്തിന് അംഗീകാരം നൽകിയത്.

ബാങ്കിന്റെ നാലു മാനേജിങ് ഡയറക്ടർമാരിൽ ഏറ്റവും സീനിയറായ രജനീഷ് കുമാർ 1980 ൽ പ്രൊബേഷനറി ഓഫിസറായിട്ടാണ് എസ്ബിഐയിൽ ചേരുന്നത്. മെർച്ചന്റ് ബാങ്കിങ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. നിലവിൽ എസ്ബിഐയിലെ റിട്ടെയ്ൽ ബിസിനസിന്റെ തലവനാണ്.എസ് . ബി ഐയുടെ ഓവർസീസ് ബിസിനസിന്റെ ഭാഗമായി കാനഡയിലും ജോലി ചെയ്തിട്ടുണ്ട്.

പൊതു മേഖല ബാങ്കുകളുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായ അരുന്ധതി ഭട്ടാചാര്യയ്ക്ക് കേന്ദ്രം കാലാവധി ഒരു വർഷം നീട്ടിനൽകിയിരുന്നു. 2013ലാണ് അരുന്ധതി എസ്ബിഐ തലപ്പത്തെത്തുന്നത്. 1977 മുതൽ എസ്ബിഐയിൽ ജോലി ചെയ്യുകയാണ് അവർ.