‘ഏഴുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍ റിപ്പോ’; റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകള്‍ കുറഞ്ഞേക്കും 

August 2, 2017, 2:51 pm
‘ഏഴുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍ റിപ്പോ’; റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകള്‍ കുറഞ്ഞേക്കും 
Business News

റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കിയിട്ടുണ്ട്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമാക്കി. ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് റിപ്പോയുടേത്.

2016 ഒക്‌ടോബറിന് ശേഷം ആദ്യമായാണ് റിപ്പോ നിരക്ക് കുറക്കുന്നത്. ആര്‍ബിഐ വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ. വാണിജ്യബാങ്കുകള്‍ ആര്‍ബിഐയില്‍ സൂക്ഷിക്കുന്ന പണത്തിന്റെ പലിശയാണ് റിവേഴ്‌സ് റിപ്പോ. നിരക്കുകള്‍ കുറച്ചതോടെ ഭവന വാഹന വായ്പ നിരക്കുകള്‍ കുറയുമെന്നാണ് പ്രതീക്ഷ.