എടിഎം വഴി 200 രൂപ നോട്ട് കിട്ടില്ല; തുടക്കത്തില്‍ ബാങ്കിലൂടെ മാത്രം നല്‍കിയാല്‍ മതിയെന്ന് ആര്‍ബിഐ 

April 7, 2017, 1:11 pm
എടിഎം വഴി 200 രൂപ നോട്ട് കിട്ടില്ല; തുടക്കത്തില്‍ ബാങ്കിലൂടെ മാത്രം നല്‍കിയാല്‍ മതിയെന്ന് ആര്‍ബിഐ 
Business News

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് പുതുതായി ഇറക്കുന്ന 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിച്ചേക്കില്ല. ബാങ്ക് കൗണ്ടറുകള്‍ വഴി മാത്രമായിരിക്കും 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.

എടിഎം മെഷീനുകളില്‍ 200 രൂപ നോട്ടുകളുടെ പ്രോഗ്രാമുകള്‍ ലഭ്യാമാക്കാന്‍ കാലതാമസമെടുക്കുമെന്നതിനാലാണ് ബാങ്ക് കൗണ്ടറുകള്‍ വഴി മാത്രം നോട്ട് ലഭ്യമാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. 2,20,000 എടിഎം മെഷീനുകളാണ് രാജ്യത്തുളളത്. നേരത്തെ 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയപ്പോഴും തുടക്കത്തില്‍ എടിഎം വഴി നോട്ടുകള്‍ ലഭിച്ചിരുന്നില്ല.

മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ്വ് ബാങ്ക് ബോര്‍ഡ് യോഗമാണ് 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം ജൂണോടെ നോട്ടുകളുടെ അച്ചടി തുടങ്ങാനാണ് റിസര്‍വ്വ് ബാങ്ക് തീരുമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഞ്ഞുറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറ ക്ഷാമത്തെ തുടര്‍ന്നാണ് 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. 100ന്റെയും 500ന്റെയും നോട്ടുകള്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന മുല്യമുള്ള രണ്ടായിരത്തിന്റെ നോട്ട് മാത്രമേ വിപണിലുള്ളൂ. ഇതാണ് പുതിയ നോട്ടിറക്കാനുളള തീരുമാനത്തിനു കാരണമായത്.