റിവേഴ്സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനം വര്‍ധന; ആര്‍ബിഐ വായ്പ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല

April 6, 2017, 3:27 pm
റിവേഴ്സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനം വര്‍ധന; ആര്‍ബിഐ വായ്പ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല
Business News

റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ദ്ധിപ്പിച്ച് റിസര്‍വ്വ് ബാങ്ക് വായപ് നയം പ്രഖ്യപിച്ചു. വാണിജ്യബാങ്കുകള്‍ ആര്‍ബിഐ ബാങ്കുകളില്‍ നിന്ന് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പയായ റിപ്പോ നിരക്ക് 6.25ശതമാനമായി തന്നെ തുടരും.

ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടിയ സാഹചര്യത്തില്‍ റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു. വായ്പ നയത്തില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തുന്നതിനു മുന്‍പ് നാണ്യപെരുപ്പവും, നോട്ട് നിരോധനവും എങ്ങനെ വളര്‍ച്ചയെ ബാധിക്കുമെന്ന് പരിശോധിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് ആര്‍ബിഐ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റിയത്.

7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.