ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വെബ് സൈറ്റ് പുറത്തുവിട്ടു; പുറത്തെത്തിയത് തെറ്റായ വിവരങ്ങളെന്ന് ജിയോ; നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്‌

July 10, 2017, 11:58 am

ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വെബ് സൈറ്റ് പുറത്തുവിട്ടു; പുറത്തെത്തിയത് തെറ്റായ വിവരങ്ങളെന്ന് ജിയോ; നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്‌
Business News

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ ചോര്‍ച്ചയായാണ് ഇതെന്നാണ് കണക്കാക്കുന്നത്. ഒരു വെബ്‌സൈറ്റാണ് ജിയോ ഉപയോക്താക്കളടെ വിവരങ്ങല്‍ പ്രസിദ്ധീകരിച്ചത്. ഉപഭോക്താവിന്റെ പേര്, ഇമെയില്‍ വിലാസം, ആധാര്‍ നമ്പര്‍, സിംകാര്‍ഡ് ആക്ടിവേറ്റ് ചെയ്ത ദിവസം, ഏതു സര്‍ക്കിള്‍ എന്നിവയാണ് http://www.magicapk.com എന്ന വെബ്സൈറ്റില്‍ഈ വെബ്‌സൈറ്റ് പീന്നീട് നീക്കം ചെയ്യപ്പെട്ടു. പ്രസിദ്ധീകരിച്ചത് .

ജിയോയുടെ 12കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.എന്നാല്‍ ജിയോ ഉപഭോക്താക്കളുട വിവരങ്ങള്‍ ആണ് ഇതെന്ന് വെബ്‌സൈറ്റ് അവകാശപ്പെട്ടു. വെബ്സൈറ്റുകളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും സുരക്ഷിതമല്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്നും റിലയന്‍സ് ജിയോ പ്രതികരിച്ചു.

റിലയന്‍സ് ജിയോ വരിക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അതീവ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വെബ്സൈറ്റിനെതിരെ പരാതി നല്‍കുമെന്നും ജിയോ അധികൃതര്‍ അറിയിച്ചു.