‘സമ്മര്‍ സര്‍പ്രൈസി’നായി ജിയോ ഉപേക്ഷിച്ചത് 4800 കോടി വരുമാനം! എന്നിട്ടും ഓഹരി വിപണിയിലെ മൂല്യം ഫോര്‍ത്ത് ഗിയറില്‍

April 4, 2017, 10:58 am
‘സമ്മര്‍ സര്‍പ്രൈസി’നായി ജിയോ ഉപേക്ഷിച്ചത് 4800 കോടി വരുമാനം! എന്നിട്ടും ഓഹരി വിപണിയിലെ മൂല്യം ഫോര്‍ത്ത് ഗിയറില്‍
Business News
Business News
‘സമ്മര്‍ സര്‍പ്രൈസി’നായി ജിയോ ഉപേക്ഷിച്ചത് 4800 കോടി വരുമാനം! എന്നിട്ടും ഓഹരി വിപണിയിലെ മൂല്യം ഫോര്‍ത്ത് ഗിയറില്‍

‘സമ്മര്‍ സര്‍പ്രൈസി’നായി ജിയോ ഉപേക്ഷിച്ചത് 4800 കോടി വരുമാനം! എന്നിട്ടും ഓഹരി വിപണിയിലെ മൂല്യം ഫോര്‍ത്ത് ഗിയറില്‍

യൂസര്‍മാരുടെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടിച്ചുകൊണ്ടായിരുന്നു റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് വാഗ്ദാനം. ഏപ്രില്‍ പതിനഞ്ചിനകം പ്രൈം അംഗത്വവും ഒപ്പം 303 രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം നീട്ടി നല്‍കുന്നതാണ് ഓഫര്‍. ജൂലൈ ഒന്നു മുതല്‍ മാത്രമേ നല്‍കിയ തുകയ്ക്കുള്ള ഉപയോഗം കണക്കാക്കി തുടങ്ങുകയുള്ളൂ.

യൂസര്‍മാര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ ജിയോ എത്രരൂപ പൊടിച്ചു എന്നത് എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. 7.2 കോടി പേരാണ് ജിയോയുടെ യൂസര്‍ ബേസ്. ആവറേജ് റെവന്യൂ പെര്‍ യൂസര്‍ 225 രൂപയായി( ജിയോയുടെ 149 രൂപ,303 രൂപാ പ്ലാനുകള്‍ക്കിടയില്‍) കണക്കാക്കുകയാണെങ്കില്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജിയോക്ക് 4,860 കോടി രൂപ വരുമാനം ഉണ്ടാക്കാമായിരുന്നു. എന്നാല്‍ അതുവേണ്ടെന്ന് വെച്ച് ജിയോ സമ്മര്‍ സര്‍പ്രൈസ് പ്രഖ്യാപിച്ചു. സൗജന്യ സേവനത്തില്‍ നിന്നും പൊടുന്നനെ പെയ്ഡ് ആയാല്‍ യൂസര്‍മാര്‍ കൊഴിഞ്ഞുപോകുമോ എന്ന ആശങ്കയിലാണ് ജിയോ പുതിയ സൗജന്യ ഔഫര്‍ അവതരിപ്പിക്കാന്‍ കാരണം.

ഇതുവരെ വരുമാനം ഉണ്ടാക്കി തുടങ്ങിയിട്ടില്ലെങ്കിലും ഓഹരി വിപണിയില്‍ ജിയോയുടെ തേരോട്ടമാണ്. തിങ്കളാഴ്ച്ച വരെയുള്ള ജിയോയുടെ വിപണി മൂല്യം 2.5 ബില്യണ്‍ യുഎസ് ഡോളര്‍. രാജ്യത്തെ ടെലിംകോം രംഗത്തെ നമ്പര്‍ വണ്‍ ആകാന്‍ 30 ബില്യണ്‍ യുഎസ് ഡോളറാണ് ജിയോ ഇതിനകം ഇറക്കിയത്.

ഓഫറുകള്‍ കൊണ്ട് ജിയോ യൂസര്‍മാരെ അത്ഭുതപ്പെടുത്തുമ്പോള്‍ ഇതിനെ എങ്ങനെ നേരിടുമെന്നറിയാതെ വലയുകയാണ് എതിരാളികള്‍. ജിയോ തരംഗമാകുമ്പോള്‍ ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം തിങ്കളാഴ്ച്ച 500 മില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞു. വൊഡാഫോണുമായി ലയിക്കാന്‍ തീരുമാനിച്ച ഐഡിയയുടെ മൂല്യം 23 ശതമാനം താഴോട്ടു പോയി.

യൂസര്‍മാരെ പിടിച്ചുനിര്‍ത്താന്‍ ജിയോ ഇനിയും ഡിസ്‌കൗണ്ടുകള്‍ നല്‍കുമെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. പ്രൈം യൂസര്‍മാര്‍ക്കുള്ള കമ്പനിയുടെ ആദ്യത്തെ സര്‍പ്രൈസ് എന്ന് പറഞ്ഞതാണ് ജിയോ സമ്മര്‍ സര്‍പ്രൈസ് അവതരിപ്പിച്ചിരുന്നത്. യൂസര്‍മാരെ പിടിച്ചുനിര്‍ത്തുക വലിയ കടമ്പ ആയതിനാല്‍ 4ജി തരംഗത്തിനായി ഇറക്കിയ പണം തിരിച്ചെടുക്കുക ജിയോയെ സംബന്ധിച്ച് വലിയ വെല്ലുവിളി ആകുമെന്ന അഭിപ്രായപ്പെടുന്ന വിശകലന വിദഗ്ധരുമുണ്ട്. ജിയോയോട് ഇഞ്ചോടിഞ്ച് പോരടിച്ച് നില്‍ക്കാന്‍ താരിഫ് നിരക്കുകള്‍ വെട്ടികുറയ്ക്കുന്ന എതിരാളികളാണ് പ്രധാന വെല്ലുവിളി.