രാജാധിരാജനായി വാഴാമെന്ന് ജിയോ കരുതേണ്ട, വരവുണ്ട് രാജ്യാന്തര എതിരാളി; പ്രതിമാസം 20 രൂപയ്ക്ക് ഡേറ്റ നല്‍കും!

April 1, 2017, 12:09 pm


രാജാധിരാജനായി വാഴാമെന്ന് ജിയോ കരുതേണ്ട, വരവുണ്ട് രാജ്യാന്തര എതിരാളി; പ്രതിമാസം 20 രൂപയ്ക്ക് ഡേറ്റ നല്‍കും!
Business News
Business News


രാജാധിരാജനായി വാഴാമെന്ന് ജിയോ കരുതേണ്ട, വരവുണ്ട് രാജ്യാന്തര എതിരാളി; പ്രതിമാസം 20 രൂപയ്ക്ക് ഡേറ്റ നല്‍കും!

രാജാധിരാജനായി വാഴാമെന്ന് ജിയോ കരുതേണ്ട, വരവുണ്ട് രാജ്യാന്തര എതിരാളി; പ്രതിമാസം 20 രൂപയ്ക്ക് ഡേറ്റ നല്‍കും!

ഇന്ത്യന്‍ ടെലികോം രംഗത്തെ ഇപ്പോഴത്തെ രാജാവ് ആരാണ്? സംശയമെന്ത് റിലയന്‍സ് ജിയോ തന്നെ എന്നായിരിക്കും എല്ലാവരുടേയും മറുപടി. ജിയോയുടെ 4ജി തരംഗത്തില്‍ രാജ്യത്തെ മറ്റു ടെലികോം സേവന ദാതാക്കള്‍ക്കെല്ലാം അടിതെറ്റി.പിടിച്ചുനില്‍ക്കേണ്ടെ?അതുകൊണ്ട് എല്ലാവരും ഡേറ്റാ നിരയ്ക്ക് വെട്ടിക്കുറച്ച് ഏതാണ്ട് ജിയോയ്ക്ക് തുല്യമാക്കി.

എന്നാല്‍ മറ്റു കമ്പനികളെ ഒരുതരത്തിലും ഒപ്പത്തിനൊപ്പം നിര്‍ത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ജിയോ. സമയാസമയങ്ങളില്‍ മറുപണിയുമായി ജിയോ രംഗത്തെത്തുന്നു. സമ്മര്‍ സര്‍പ്രൈസ് ആണ് ജിയോയുടെ ആവനാഴിയിലെ അവസാന ആയുധം. പ്രൈം ഓഫറിന്റെ മറ്റൊരു പതിപ്പ്. ഏപ്രില്‍ പതിനഞ്ചിനുള്ളില്‍ പ്രൈം അംഗത്വമെടുത്താല്‍ ജൂലൈ വരെ ജിയോ സേവനങ്ങള്‍ സൗജന്യമായിരിക്കും.

ജിയോയെ നേരിടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് എതിരാളികള്‍. ലയിച്ച് ഒരൊറ്റ കമ്പനിയാനാകാനുള്ള ഐഡിയയുടേയും വൊഡാഫോണിന്റേയും തീരുമാനം തന്നെ അതിനൊരു ഉദാഹരണം. ജിയോ എത്രനാള്‍ ഇന്ത്യന്‍ ടെലികോം കളം വാഴും? ഏറെക്കാലം ഉണ്ടാകാന്‍ ഇടയില്ല.

ജിയോക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കനേഡിയന്‍ മൊബൈല്‍ ഡിവൈസ് മേക്കറായ ഡേറ്റാവൈന്‍ഡ് ഇന്ത്യന്‍ ടെലികോം രംഗത്ത് ചുവടുറപ്പിക്കാന്‍ വരുന്നു. ലൈസന്‍സ് സമ്പാദിക്കാനും പ്രതിവര്‍ഷം 200 രൂപാ നിരക്കില്‍ ഡേറ്റാ സേവനം നല്‍കാനും ആദ്യ ആറ് മാസം ടെലികോം മേഖലയില്‍ 100 കോടി നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. രാജ്യത്തെ പാന്‍ ഇന്ത്യ വെര്‍ച്ച്വല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ ലൈസന്‍സിനായി ഡേറ്റാവൈന്‍ഡ് ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. ലൈസന്‍സ് ലഭിച്ചാല്‍ കമ്പനിയ്ക്ക് മൊബൈല്‍/ഡേറ്റാ സേവനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കഴിയും. പക്ഷെ രാജ്യത്തെ ഏതെങ്കിലും ടെലികോം സേവന ദാതാക്കളുടെ പങ്കാളിത്തത്തോടെ മാത്രമേ ഡേറ്റാവൈന്‍ഡിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാകൂ.

ഒരു മാസത്തിനുള്ളില്‍ ലൈസന്‍സ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ ആറ് മാസം ബിസിനസ് ലോഞ്ചിങ്ങിനായി 100 കോടി രൂപ നിക്ഷേപിക്കും. ഡേറ്റാ സര്‍വീസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.
സുനീത് സിങ് ടുളി, ഡേറ്റാവൈന്‍ഡ് സിഇഒ

പ്രതിമാസം 20 രൂപയ്‌ക്കോ അതിന് താഴെയുള്ള തുകയ്‌ക്കോ ഡേറ്റാപ്ലാന്‍ അവതരിപ്പിക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നും ടുളി പറഞ്ഞു.

പ്രതിമാസം ഡേറ്റയ്ക്കായി 1000-1500 രൂപ ചെലവഴിക്കുന്നവര്‍ക്ക് ജിയോയുടെ 300 രൂപ പ്ലാന്‍ താങ്ങും. 30 കോടി ആളുകളുടെ കാര്യമാണത്. മറ്റുള്ളവര്‍ പ്രതിമാസം 90 രൂപയാണ് മുടക്കുന്നത്. അവരെ സംബന്ധിച്ച് ജിയോ പ്ലാന്‍ ചെലവ് കുറഞ്ഞതല്ല. 20രൂപയ്‌ക്കോ അതിന് താഴെയുള്ള തുകയ്‌ക്കോ ഡേറ്റാ പ്ലാന്‍ അവതരിപ്പിക്കാനാണ് ഞങ്ങള്‍ നോക്കുന്നത്. ഒരു വര്‍ഷത്തെ ഡേറ്റാ സേവനത്തിന് 200 രൂപയില്‍ കൂടില്ല.
സുനീത് സിങ് ടുളി, ഡേറ്റാവൈന്‍ഡ് സിഇഒ