ഇതുവരെ കേട്ടതല്ല ജിയോ സമ്മര്‍ സര്‍പ്രൈസ്; ഈ പാക്കുകളില്‍ മൂന്ന് മാസം 100 ജിബി ഡേറ്റ സൗജന്യം!

April 5, 2017, 4:45 pm
ഇതുവരെ കേട്ടതല്ല ജിയോ സമ്മര്‍ സര്‍പ്രൈസ്; ഈ പാക്കുകളില്‍ മൂന്ന് മാസം 100 ജിബി ഡേറ്റ സൗജന്യം!
Business News
Business News
ഇതുവരെ കേട്ടതല്ല ജിയോ സമ്മര്‍ സര്‍പ്രൈസ്; ഈ പാക്കുകളില്‍ മൂന്ന് മാസം 100 ജിബി ഡേറ്റ സൗജന്യം!

ഇതുവരെ കേട്ടതല്ല ജിയോ സമ്മര്‍ സര്‍പ്രൈസ്; ഈ പാക്കുകളില്‍ മൂന്ന് മാസം 100 ജിബി ഡേറ്റ സൗജന്യം!

യൂസര്‍മാരുടെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടിച്ചുകൊണ്ടായിരുന്നു റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് വാഗ്ദാനം. ഏപ്രില്‍ പതിനഞ്ചിനകം പ്രൈം അംഗത്വവും ഒപ്പം 303 രൂപയ്ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം നീട്ടി നല്‍കുന്നതാണ് ഓഫര്‍. ജൂലൈ ഒന്നു മുതല്‍ മാത്രമേ നല്‍കിയ തുകയ്ക്കുള്ള ഉപയോഗം കണക്കാക്കി തുടങ്ങുകയുള്ളൂ.

303 രൂപയ്ക്ക് റിചാര്‍ജ് ചെയ്താല്‍ പ്രതിദിനം ഒരു ജിബി ഡേറ്റാ പരിധിയില്‍ മൂന്ന് മാസം സൗജന്യ ഡേറ്റ ലഭിക്കും. 999 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം 100 ജിബിയാണ് സമ്മര്‍ സര്‍പ്രൈസിലെ ജിയോ ഓഫര്‍. 100 ജിബി 4ജി ഡേറ്റ ലഭിക്കുന്ന പ്ലാനുകള്‍ മൈ ജിയോ ആപ്പില്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ജിയോ വെബ്‌സൈറ്റില്‍ പോയി സമ്മര്‍ സര്‍പ്രൈസിലെ റീചാര്‍ജ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം. ജിയോ നമ്പര്‍ എന്റര്‍ ചെയ്താല്‍ റീചാര്‍ജ് ഓപ്ഷന്‍ പോപ്പ് അപ്പ് ചെയ്തുവരും. അതില്‍നിന്നും 999 രൂപയുടേയോ അതിനു മുകളിലോ ഉള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാം.

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ 
ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ 

999 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ക്ക് പ്രതിദിന ഡേറ്റാ പരിധിയുണ്ടാകില്ല (ഫെയര്‍ യൂസേജ് പോളിസി). മൂന്ന് മാസ കാലയളവില്‍ 100 ജിബി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 128കെബിപിഎസ് ആകും. വേഗത വേണമെങ്കില്‍ ബൂസ്റ്റര്‍ പാക്ക് ചെയ്യാം.

ജിയോ ബൂസ്റ്റര്‍ പാക്കുകള്‍ 
ജിയോ ബൂസ്റ്റര്‍ പാക്കുകള്‍ 

ഏപ്രില്‍ പതിനഞ്ചിനുള്ളില്‍ ചെയ്ത പാക്കുകള്‍ ജൂലൈ ഒന്ന് മുതലേ കണക്കാക്കി തുടങ്ങൂ. 303 രൂപാ പ്ലാനില്‍ 28 ജിബി ഡേറ്റയും(28 ദിവസം വലിഡിറ്റി) 499 രൂപാ പ്ലാനില്‍ 56 ജിബി ഡേറ്റയും(28 ദിവസം വലിഡിറ്റി), 999 രൂപാ പ്ലാനില്‍ 60 ജിബി ഡേറ്റയും(60 ദിവസം വലിഡിറ്റി), 1999 രൂപാ പ്ലാനില്‍ 125 ജിബി ഡേറ്റയും(90 ദിവസം വലിഡിറ്റി) 4999 രൂപാ പ്ലാനില്‍ 350 ജിബി ഡേറ്റയും(180 ദിവസം വലിഡിറ്റി) 9999 രൂപാ പ്ലാനില്‍ 750 ജിബി ഡേറ്റയുമാണ്(ഒരു വര്‍ഷം വലിഡിറ്റി) ജിയോ ഓഫര്‍. 303 രൂപാ പ്ലാനില്‍ ഒരു ജിബിയാണ് പ്രതിദിന ഡേറ്റാ പരിധി.499 രൂപാ പ്ലാനില്‍ പ്രതിദിനം രണ്ട് ജിബിയും. 999 രൂപയ്ക്ക് മുകളിലുള്ള പാക്കുകളില്‍ പ്രതിദിന ഡേറ്റാ പരിധിയില്ല.