ട്രായ് നടപടിയൊന്നും ഏശില്ല; പുതിയ ഓഫര്‍ ഉടനെന്ന് ജിയോ; വരിക്കാരെ പിടിക്കാന്‍ ഏതറ്റം വരെയും പോകും 

April 10, 2017, 1:34 pm
ട്രായ് നടപടിയൊന്നും ഏശില്ല; പുതിയ ഓഫര്‍ ഉടനെന്ന് ജിയോ; വരിക്കാരെ പിടിക്കാന്‍ ഏതറ്റം വരെയും പോകും 
Business News

മുംബൈ: ഉപഭോക്താക്കള്‍ക്ക് പുതു ഊര്‍ജം നല്‍കാനൊരുങ്ങി ജിയോ. ട്രായ് നിര്‍ദേശത്തെ തുടര്‍ന്ന് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കേണ്ടി വന്നെങ്കിലും ഉടന്‍ തന്നെ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുമെന്ന് മുകേഷ് അംബാനിയുടെ ജിയോ അറിയിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഇക്കാര്യം അറിയിച്ചത്

ട്രായ്‌യുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുകൊണ്ടുതന്നെ സൗജന്യം നിര്‍ത്തി കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കി വിപണി പിടിക്കാനാണ് ജിയോയുടെ നീക്കം. വരിക്കാരെ പിടിച്ചു നിര്‍ത്തുന്ന പുതിയ താരിഫ് പട്ടിക ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുളള അറിയിപ്പ്.

ടെലികോം രംഗത്തെ മത്സരം ശക്തമായി തന്നെ തുടരുമെന്നാണ് ജിയോയുടെ നീക്കം നല്‍കുന്ന സൂചന. വമ്പന്‍ ഓഫറുകള്‍ക്കെതിരെ മറ്റു കമ്പനികളുടെ പരാതിയെ തുടര്‍ന്നാണ് ട്രായ് രംഗത്തെത്തിയത്. ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നിര്‍ത്തലാക്കാനും, പ്രൈം അംഗത്വമെടുക്കുന്ന കാലാവധി അവസാനിപ്പിക്കാനുമാണ് ട്രായ് ആവശ്യപ്പെട്ടത്. ഇതു പ്രകാരം സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ജിയോ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പ്രൈം അംഗത്വ കാലാവധിയിലെ ഫ്രീ ഡാറ്റ സേവനം ഇപ്പോഴും ലഭിക്കുന്നുണ്ട്.

ജിയോ പ്രൈം അംഗത്വമെടുത്ത് 303 രൂപ റീചാര്‍ജ് ചെയ്താല്‍ മൂന്നുമാസം ഫ്രീ സേവനം നല്‍കുമെന്നായിരുന്നു ജിയോ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഏപ്രില്‍ ആറിന് പിന്‍വലിക്കാന്‍ ട്രായ് നിര്‍ദേശിച്ചത്.